മെമ്മറികാർഡ് വിവാദം,അതിജീവിത ഹൈക്കോടതിയിലേക്ക്!

10

മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വലിയ രീതിയിലുള്ള തിരുമറികൾ നടന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അതുമായി ബന്ധപ്പെട്ട രൂക്ഷ വിമർശനങ്ങളാണ് അതിജീവിതയുടെ ഭാഗത്തു നിന്നും ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്‍റെ ഒരു ലംഘനമായാണ് മെമ്മറി കാർഡ് അന്വേഷണത്തെ താൻ കാണുന്നത് എന്ന് അതിജീവിത പറയുന്നു.

അന്വേഷണ റിപ്പോർട്ട് തന്നെ വളരെയധികം വേദനിപ്പിക്കുന്ന രീതിയിൽ ഉള്ളതാണെന്നും, അന്വേഷണസംഘം തന്‍റെ ഭാഗം പൂർണമായും കേട്ടിട്ടില്ല എന്നും അതിജീവിത വ്യക്തമാക്കുന്നു.ഹൈക്കോടതി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടാതെ ഇരുന്നത് ഒരു ഗുരുതര വീഴ്ച തന്നെയാണ്. ഇത്തരം കാര്യങ്ങളെല്ലാം അതിജീവിത കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിൽ വ്യക്തമായി പറയുന്നുണ്ട്.

കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ തന്നെ മെമ്മറി കാർഡ് അനുമതി ഇല്ലാതെ പരിശോധനയ്ക്ക് അയച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ മേൽ അന്വേഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത് ജില്ലാ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ആയിരുന്നു.

അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നുവെങ്കിലും, അതിന്‍റെ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ല എന്നതാണ് അതിജീവിതയുടെ വാദം.

മാത്രമല്ല ഫോറൻസിക് ലാബ് പരിശോധനയിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്തായാലും അന്വേഷണം തുടർന്നു കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ അതിജീവിതക്ക് നിയമപരമായ നീതി ലഭിക്കുമോ എന്നത് കണ്ടു തന്നെ അറിയണം.