“നിന്റെ അച്ഛനായതിൽ ഞാൻ അഭിമാനിക്കുന്നു എന്നു എന്റെ അച്ഛൻ പറഞ്ഞു.എന്നാണ് ഹക്കിമായി ആടുജീവിതത്തിൽ നിറഞ്ഞുനിന്ന ഗോകുൽ Red FM nu നൽകിയ ഇന്റർവ്യൂ യിൽ പറയുന്നത്.പൃഥ്വിരാജ് തനിക്ക് ആത്മവിശ്വാസം പകർന്നു തന്നു എന്ന് താരം പറയുന്നു.
ആടുജീവിതം വായിച്ച സമയത്ത് തന്റെ ഉള്ളിലെത്തിയ ഹക്കീമും സംവിധായകൻ ബ്ലെസ്സിയുടെ സങ്കല്പത്തിലുള്ള ഹക്കീമും ഇഴകലർന്ന ഒരു സംയോജിതരൂപമാണ് സിനിമയിൽ ഉള്ളതെന്ന് ഗൊകുൽ പറയുന്നു.മൂന്നുവർഷത്തെ കാര്യങ്ങൾ 3 മിനിറ്റിലൂടെ ഉള്ള പൊട്ടി പറയുന്ന ഹക്കീമിനെ നിറകണ്ണുകളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത് .ചിത്രത്തിലെ ഹെവൺലി സീൻ എന്നാണ് സംവിധായകൻ ഇതിനെ വിശേഷിപ്പിക്കുന്നത് .തന്റേതായ മാനറിസങ്ങൾ കഥാപാത്രത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗോകുൽപറയുന്നു.
ചിത്രത്തിനുവേണ്ടിയുള്ള ഡയറ്റ് പ്ലാനുകളെ കുറിച്ച് വിവരിക്കുന്ന താരം സൂര്യനെപ്പോലെ ഉദിക്കുന്നവനും സൂര്യനെപ്പോലെ അസ്തമിക്കുന്നവനും എന്നാണ് ചിത്രത്തിലെ ഇബ്രാഹിം കാതിരയുടെകഥാപാത്രത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞതെന്ന് പറയുന്നുണ്ട് .ചുരുക്കത്തിൽ സംവിധായകൻറെ ആശയങ്ങളെ അതേപടി കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാൻ ഓരോ കഥാപാത്രത്തിലും സാധിച്ചതാണ് സിനിമയുടെ വിജയം എന്നുള്ളത് ഓരോ കഥാപാത്രങ്ങളും സമ്മതിക്കുന്നു.