തമിഴ്,മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് ധനുഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ തമിഴ് സിനിമകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച ധനുഷ് പ്രശസ്ത നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്തിനെയാണ് വിവാഹം കഴിച്ചത്. എന്നാൽ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം 2022 ലാണ് ഇരുവരും വിവാഹബന്ധത്തിൽ നിന്നും വേർപിരിയുന്നതിനുള്ള തീരുമാനമെടുത്തത്. ധനുഷ് തന്നെയാണ് അന്നത്തെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ആരാധകരെ ഈയൊരു വിവരം അറിയിച്ചതും.
അതിനുശേഷം രണ്ടു പേരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നുവെങ്കിലും വീണ്ടും ഒരുമിക്കും എന്നുള്ള രീതിയിലുള്ള പ്രതീക്ഷകൾ പല ആരാധകർക്കും ഉണ്ടായിരുന്നു. എന്നാൽ അത്തരം പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ചു കൊണ്ട് രണ്ടുവർഷത്തിനുശേഷം ഇരുവരും നിയമപരമായി തന്നെ വിവാഹബന്ധത്തിൽ നിന്നും വേർപെടാൻ ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ധനുഷും, ഐശ്വര്യയും ചെന്നൈയിലുള്ള കുടുംബ കോടതി വഴി മ്യൂച്വൽ ഡിവോഴ്സ് ഫയൽ ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.2004 ൽ ആയിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം. യാത്ര, ലിങ്ക എന്നീ പേരുകളിൽ ഉള്ള രണ്ട് മക്കളും ഇവർക്കുണ്ട്.അഭ്യൂഹങ്ങളുടെ തുടക്കത്തിൽ രണ്ട് മക്കൾക്കും വേണ്ടി ബന്ധം വേർപ്പെടുത്തുന്നില്ല എന്ന രീതിയിലായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആ തീരുമാനത്തിന് മാറ്റം വരികയും ധനുഷും,ഐശ്വര്യയും നിയമപരമായി തന്നെ വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.