സനുഷയുടെ പുത്തൻ UK ഫോട്ടോസ് വൈറലാകുമ്പോൾ!

6

വളരെ ചെറിയ പ്രായത്തിൽ തന്നെ മികച്ച അഭിനയം കാഴ്ചവെച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് സനുഷ സന്തോഷ്. ഇടക്കാലത്ത് സിനിമയിൽ വളരെയധികം സജീവമായി തന്നെ നടി ഉണ്ടായിരുന്നുവെങ്കിലും ഇടയ്ക്കുവെച്ച് സിനിമയിൽ നിന്നും സോഷ്യൽ മീഡിയ ലോകത്ത് നിന്നും താരം ചെറിയ ഒരു ബ്രേക്ക് എടുത്തിരുന്നു. അതുകൊണ്ടുതന്നെ ആളുകൾ സനുഷ എവിടെയാണെന്ന് സോഷ്യൽ മീഡിയയിലും മറ്റും അന്വേഷിച്ചു കൊണ്ട് ഇരിക്കുകയാണ്.

അത്തരം ചോദ്യങ്ങൾക്കെല്ലാം ഉള്ള ഒരു ഉത്തരവുമായി സനുഷ ലണ്ടനിൽ നിന്നും തന്‍റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഫോട്ടോയിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ലൈക്കും,കമന്‍റുകളുമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.

കാഴ്ച്ച പോലുള്ള മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ സനുഷ ബാലതാരത്തിൽ നിന്നും ഒരു നായികാ നടി എന്ന നിലയിലും നിരവധി സിനിമകളിൽ അഭിനയിച്ചു.എന്നാൽ ഇപ്പോൾ കുറച്ചുകാലമായി പുതിയ സിനിമകളിൽ ഒന്നും താരത്തിന്റെ മുഖം പ്രത്യക്ഷപ്പെട്ടിരുന്നില്ല.യുകെ ലൈഫ് എന്ന ഹാഷ് ടാഗോടെ സനുഷ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ ജീവിതത്തിലെ നല്ല നിമിഷങ്ങളും അതോടൊപ്പം തന്നെ മനസ്സിൽ ഉണ്ടായിരുന്ന വേദനകളും എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്.

എന്തായാലും യുകെയിൽ നിന്നും സനുഷ പോസ്റ്റ് ചെയ്ത വീഡിയോക്കും, ചിത്രങ്ങളോടും ഒപ്പം ആരാധകർ തങ്ങളുടെ നിരവധി സംശയങ്ങളാണ് പങ്കു വെച്ചിട്ടുള്ളത്. ഇനി അഭിനയത്തിലേക്ക് തിരികെ വരുമോ?ഇടവേളയ്ക്ക് പിന്നിലെ രഹസ്യം എന്തായിരുന്നു എന്നിങ്ങനെ നൂറായിരം ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.