രാഹുൽ ഗാന്ധിക്കെതിരെ വൻ അധിക്ഷേപവുമായി പി വി അൻവർ!

7

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ മേഖലയിൽ വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രമുഖ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെല്ലാം കേരള സന്ദർശനം നടത്തിയത് വൻ വിവാദങ്ങൾക്ക് തുടക്കം കുറിച്ചു. രാഹുൽ ഗാന്ധി കണ്ണൂരിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വൻ ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഇപ്പോഴിതാ അതിന് മറുപടി എന്നോണം രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പി വി അൻവർ. പിണറായിയെ എന്തുകൊണ്ട് ജയിലിൽ അടയ്ക്കുന്നില്ല എന്ന ചോദ്യമാണ് പി വി അൻവറിനെ ഇത്തരത്തിലുള്ള ഒരു ചോദ്യം രാഹുൽഗാന്ധിക്കെതിരെ ഉന്നയിക്കാനുള്ള കാരണമാക്കിയത്. ഇനിമുതൽ രാഹുൽ ഗാന്ധിയുടെ പേരിലെ ഗാന്ധി എന്ന വാക്കിനെ മാറ്റി രാഹുൽ എന്ന് മാത്രമേ താൻ വിളിക്കുകയുള്ളൂവെന്നും അതിനുള്ള യോഗ്യത മാത്രമേ രാഹുലിന് ഇപ്പോഴുള്ളൂവെന്നും പി. വി അൻവർ വ്യക്തമാക്കി.യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന രീതിയിലുള്ള വൻ ആരോപണമാണ് പി വി അൻവർ ഇപ്പോൾ രാഹുൽഗാന്ധിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.