തിരഞ്ഞെടുപ്പിനായി ഇനി മണിക്കൂറുകൾ മാത്രം ബാക്കി,വോട്ടർ പട്ടികയിൽ പേരുണ്ടോ എങ്ങിനെ അറിയാം?

14

ലോക്സഭ തിരഞ്ഞെടുപ്പിനായി മണിക്കൂറുകൾ മാത്രം അവശേഷിക്കെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.വോട്ടർ പട്ടികയിൽ പേര് ഉള്ളവർക്ക് മാത്രമേ വോട്ട് ചെയ്യാനായി സാധിക്കുകയുള്ളൂ. ഇത്തരത്തിൽ വോട്ടിങ്ങുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓൺലൈൻ വഴി അറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്യസ്ത മാർഗ്ഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി ടോൾഫ്രീ നമ്പറായ 1950 ലേക്ക് ഡയൽ ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ ഇതേ നമ്പറിലേക്ക് എസ്എംഎസ് അയച്ചും നിങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനായി സാധിക്കും. അതിനായി ആവശ്യമായിട്ടുള്ളത് ഐഡന്റിറ്റി കാർഡ് നമ്പർ മാത്രമാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനുള്ള മറ്റൊരു രീതി ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് ആയ eci.gov.in പരിശോധിക്കുക എന്നതാണ്. വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ ഐഡന്റിറ്റി കാർഡ് നമ്പർ അടിച്ചു കൊടുക്കുകയാണെങ്കിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്നതാണ്.