ഈ വർഷം മലയാളത്തിൽ ഇറങ്ങിയ യുവതാരങ്ങളുടെ ചിത്രമായിരുന്നു പ്രേമലു.ഗിരീഷ് ഏ. ഡി സംവിധാനം ചെയ്ത് നസ്ലിൻ,മമിത എന്നവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നിർമ്മിച്ചത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നായിരുന്നു. തമിഴ്, തെലുഗു ഉൾപ്പെടെയുള്ള അന്യഭാഷകളിൽ പോലും ചിത്രത്തിന് വൻ രീതിയിൽ ഉള്ള വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കിടയിൽ ഉണ്ടായ നർമ്മം കലർന്ന മുഹൂർത്തങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കുടുംബത്തിൽ ഇത്രയും അഭിനേതാക്കൾ ഉണ്ടായിട്ടും ആദ്യമായി തന്റെ ചിത്രമാണ് 100 കോടി ക്ലബ്ബിൽ കയറുന്നത് എന്ന് പറഞ്ഞായിരുന്നു തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കറിന്റെ ട്രോൾ.എന്നാൽ പയ്യൻ ഫഹദ് ഫാസിൽ ഉടൻ 100 കോടി ക്ലബ്ബിൽ കയറാൻ ചാൻസ് ഉണ്ടെന്നും ശ്യാമം പുഷകർ പറയുന്നു.പ്രേമലുവിന്റെ അവസാന ഭാഗങ്ങളിൽ ഒരുപാട് തമാശ ഉണർത്തുന്ന രംഗങ്ങളിൽ ശ്യാം പുഷ്കറും ഒരു ഭാഗമായിരുന്നു.
– സുഹൃത്തുക്കൾക്കിടിയിൽ ഓഡിഷനു പോലും തന്നെ നിർത്താൻ കൊള്ളില്ല എന്ന സംസാരമുള്ളപ്പോഴാണ് ഗിരീഷ് ഏ ഡി തനിക്ക് ഇത്തരത്തിലുള്ള ഒരു നല്ല കൊമേഡിയന്റെ റോൾ തന്നത് എന്നും ശ്യാം പുഷ്കർ തമാശയായി പറയുന്നു.അതിന് സംവിധായകനോട് ഒരു പ്രത്യേക നന്ദിയും അദ്ദേഹം വേദിയിൽ വച്ചു തന്നെ അറിയിച്ചിട്ടുണ്ട്. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങുകൾക്കിടയിലുള്ള ചിത്രങ്ങളും, വീഡിയോകളുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളായി കൊണ്ടിരിക്കുകയാണ്.