2024 മലയാള സിനിമയ്ക്ക് സുവർണ്ണകാലം സമ്മാനിക്കുമ്പോൾ!

8

കഴിഞ്ഞു കുറച്ചു വർഷങ്ങളായി മലയാളത്തിൽ കലാമൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ല എന്ന പരാതി പ്രേക്ഷകർക്കിടയിൽ കൂടുതലായി പറഞ്ഞു കേട്ടിരുന്നു. എന്നാലിപ്പോൾ അതിനെല്ലാമുള്ള മറുപടിയായി 2024 മലയാള സിനിമയ്ക്ക് സ്വന്തമാവുകയാണ്. 2022 തെലുഗു സിനിമകളുടെ പേരിലും, 2023 തമിഴ് സിനിമകളുടെ പേരിലും ഹിറ്റടിച്ചപ്പോൾ 2024 മലയാള സിനിമ കൊണ്ടു പോകുമെന്ന പ്രവചനത്തിലാണ് സിനിമാലോകം.

2024 ന്റെ തുടക്കത്തിൽ ആദ്യ ഹിറ്റ് സിനിമ സമ്മാനിച്ചത് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഓസ്ലർ എന്ന സിനിമയിലൂടെയായിരുന്നു . ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തിയത് വളരെയേറെ ചർച്ചകൾക്ക് അന്ന് വഴിവെച്ചിരുന്നു. പിന്നീട് ഹിറ്റ് സംവിധായകൻ ഗിരീഷ് ഏ ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമലുവിനും അന്യഭാഷകളിൽ ഉൾപ്പെടെ വൻ വരവേൽപ്പാണ് ലഭിച്ചത്.

തുടർന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിന്റെ മാന്ത്രിക ലോകത്തിലേക്ക് കൊണ്ടെത്തിക്കാൻ മമ്മൂട്ടി സിനിമയായ ഭ്രഹ്മ യുഗത്തിന് സാധിച്ചുവെങ്കിൽ, യഥാർത്ഥ ജീവിതത്തിന്റെ കഥ മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച മഞ്ഞുമ്മൽ ബോയ്സിനും, ആടുജീവിതത്തിനും 100 കോടി ക്ലബ്ബിൽ കയറാൻ അധികസമയം വേണ്ടി വന്നില്ല. ഇപ്പോഴിതാ വിഷു,റംസാൻ റിലീസ് ചിത്രങ്ങളായി തീയറ്ററുകളിൽ എത്തിയ ആവേശവും, വർഷങ്ങൾക്കുശേഷവും മലയാളത്തിന് മധുരം നുകരുന്ന വിജയങ്ങൾ തന്നെയാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ ഇനി വരാനിരിക്കുന്ന സിനിമകളും മലയാളത്തിന് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നവ തന്നെയാണ്.