കുട്ടികളിൽ ടാൽക്കം പൗഡർ ഉപയോഗിക്കുന്നവരാണോ ..എങ്കിൽ സൂക്ഷിക്കണം ..

6

കുഞ്ഞുങ്ങളിൽ അമ്മമാർ ചെയ്ത വരുന്ന ഒരു കാര്യം ആണ് കുളിപ്പിച്ച ഉടനെ ദേഹം മുഴുവൻ പൗഡർ ഇട്ട് സുന്ദരൻ ആക്കുക എന്നത് .ഇത് പഴയതിനെക്കാളും മാറിയിട്ടുണ്ടെങ്കിലും ഇപ്പഴും തുടർന്ന് വരുന്നൊരു കല പരിപാടി തന്നെയാണ് . പല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ ടാൽക്കം പൗഡർ അർബുദത്തിനും അത് പോലെ മറ്റു പല സ്കിൻ പ്രശ്ങ്ങൾക്കും കാരണം ആകുന്നുണ്ട് എന്നതിനെ തുടർന്ന് പല ബ്രാൻഡുകളും നിർത്തി വയ്ക്കുകയും ചെയ്തിരുന്നു . ഇപ്പോഴിതാ പുതിയൊരു വാർത്ത വന്നിരിക്കുകയാണ് .ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് എതിരെയാണ് പുതിയ ആരോപണം വന്നിരിക്കുന്നത് . ടാൽകം പൗഡർ അർബുദമുണ്ടാക്കിയെന്ന് ആരോപിച്ച സ്ത്രീയുടെ കുടുംബത്തിന് ഭീമൻ തുക നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഒരുങ്ങുകയാണ്. 45 മില്യൺ ഡോളർ ആണ് നഷ്ടപരിഹാരമായി നൽകാൻ കോടതിയുടെ ഉത്തരവ്.

പത്ത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അമേരിക്കയിലെ ഇല്ലിനോയ് സ്വദേശിനി തെരേസ ഗാർസിയുടെ കുടുംബത്തിന് അനുകൂലമായ ഈ വിധിയുണ്ടായിരിക്കുന്നത്. ആറ് കുട്ടികളുടെ അമ്മയായ തെരേസ മെസോതെലിയോമ ബാധിച്ച് 2020 ൽ മരണമടഞ്ഞിരുന്നു. തെരേസ ഗാർസിയയുടെ മരണത്തിന്റെ ഉത്തരവാദി ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്കാണെന്ന് കോടതി പിന്നീട് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചത്.

ടാൽകം പൗഡറിൽ ആസ്ബറ്റോസ് കലർത്തിയാണ് കമ്പനി വിൽപന നടത്തിയതെന്നായിരുന്നു തെരേസ ഗാർസിയുടെ കുടുംബത്തിന്റെ ആരോപണം .കോടതിയുടെ കണ്ടെത്തലിനെതിരെ കമ്പനി അപ്പീൽ നൽകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ ഇൻഹൗസ് ലിറ്റിഗേഷൻ വിഭാഗം മേധാവി എറിക് ഹാസ് പ്രതികരിച്ചിട്ടുണ്ട്.ടാൽക്ക് പൗഡർ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2020 ഓടെ വടക്കേ അമേരിക്കൻ വിപണിയിൽ നിന്നും 2023 ഡിസംബറോടെ ലോകമെമ്പാടും നിന്നും ഇത്തരം ഉത്പന്നങ്ങൾ മാറ്റിയിട്ടുണ്ട്.