ഇനി സ്വർണം തൊട്ടാൽ പൊള്ളും …

6

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സ്ത്രീകൾക്ക് ആഭരങ്ങളോടുള്ള ഭ്രമം പ്രത്യേകിച്ച് സ്വർണ്ണത്തോട്. സ്ത്രീകൾക്ക് മാത്രം അല്ല ഏതൊരു ചാണ്ടങ്കിലും അതിന്റെ മാറ്റുകൂട്ടാൻ സ്വർണം വേണം എന്ന് കരുതുന്ന കൂട്ടരാണ് ഇന്ത്യയിൽ ഉള്ളവർ മുഴുവനും .നല്ലത് നടക്കുമ്പോൾ ഒരു തരി പോന്ന വയ്ക്കുക എന്നത് ഒരു പതിവും ആചാരവും കൂടിയാണ് .എന്നാൽ ഇന്ന് സ്വർണം എന്ന് കേൾക്കുമ്പോൾ കൈ പൊള്ളുന്ന അവസ്ഥയാണ് അടുക്കാൻ പറ്റാത്ത തരത്തിൽ ദിനം പ്രതി കൂടികൊണ്ട് വരികയാണ് സ്വർണത്തിന്റെ വില .തൊട്ടാൽ പോലും പൊള്ളും, അത്രയും തീ പിടിച്ച വില .

പണിക്കൂലിയും ജി.എസ്.ടിയും ചേരുമ്പോള്‍ ആഭരണം വാങ്ങാന്‍ മാര്‍ക്കറ്റ് വിലയില്‍ കൂടുതല്‍ നല്‍കേണ്ടി വരുമെന്നത് ആകുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ഏറെക്കുറേ സാധ്യമല്ല എന്ന നിലയിലേക്ക് എത്തുകയാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം 5600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ച നിരക്ക്.

ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് കൂടുതലും കല്യാണം പോലുള്ള ചടങ്ങുകൾ നടക്കുന്നത് ഈ ഒരു സാമ്യത സ്വർണ വില ഇങ്ങനെ കൂടിയാൽ പണി പാലും എന്ന അവസ്ഥയിൽ ആണ് . പോരാത്തതിന് ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ വില ഇനി വരും ദിവസങ്ങളിലും ഉയരുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തു മെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരും .