കോൺഗ്രസിന്റെ പുതിയ പേര് “പുതിയ ബിജെപി”: സീതാറാം യെച്ചൂരി

8

കോൺഗ്രസിന്റെ ദില്ലിയിലെ പുതിയ പേര് പുതിയ ബിജെപി എന്നാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ബിജെപി യിലേക്കുള്ള കൂട്ടത്തോടെയുള്ള യാത്രയെ കളിയാക്കി അദ്ദേഹം പറഞ്ഞു .പകുതിയോളം കോൺഗ്രസ് ബിജെപിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എൽഡിഎഫിനെ തകർക്കാനാണ് എന്നാൽ തകർന്നു കൊണ്ടിരിക്കുന്നത് അവർ തന്നെയാണ്, കമ്മ്യൂണിസ്റ്റുകാർ ആർഎസ്എസിനെ ഭയപ്പെടുന്നില്ല എന്നും മതം മാനദണ്ഡം ആക്കിയുള്ള ബിജെപിയുടെ വിളയാട്ടം അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കശ്മീർ വിഷയത്തിൽ കോടതിയിൽ പോയത് സിപിഎം ആണ്. ആദ്യമായി ശ്രീനഗറിൽ പോകാൻ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാണ്. 2019 ൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിന് പോലും കശ്മീർ പോകാൻ കഴിഞ്ഞില്ല. ഇഡിയെ വിട്ടു പേടിപ്പച്ചപ്പോഴും ആദ്യം എത്തിയത് സിപിഎം ആണ്. നേതാവ് അല്ല രാഷ്ട്രീയം ആണ് പ്രധാനം. ഏറ്റവും കൂടുതൽ അപലപിക്കേണ്ട സംസ്കാരം ആണ് കോൺഗ്രസിന്റേത്. തിരെഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടും പ്രതികരിച്ചില്ല. ബിജെപി നവമി ദിവസത്തിൽ വർഗീയത ഉയർത്തി വോട്ട് പിടിക്കാൻ ശ്രമം നടത്തിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ചെയ്യുന്നില്ല”- മാധ്യമങ്ങളുടെ സംസാരിക്കാതെ അദ്ദേഹം പറഞ്ഞു.
ബിജെപി രാജ്യത്തിനകത്തുള്ള പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു,
സാധാരണക്കാർ വായ്പ ബാധ്യതകളാൽ കഷ്ടപ്പെടുമ്പോൾ കോർപ്പറേറ്റുകളുടെ 16 കോടിയിലധികം വരുന്ന വായ്പ ബാധ്യതകൾ എഴുതി തള്ളിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.ഇതിലൂടെ സമ്പന്നർ സമ്പന്നരായി പാവങ്ങൾ പാവങ്ങളായും തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇലക്റ്റൊരൽ ബോണ്ടിനെ കോടതിയിൽ ചോദ്യം ചെയ്തത് സിപിഎം മാത്രമാണ് ഇലക്ട്രിക്കൽ ബോണ്ട് വഴി പണംഇലക്ട്രിക്കൽ ബോണ്ടിനെ കോടതിയിൽ ചോദ്യം ചെയ്തത് സിപിഎം മാത്രമാണ് ഇലക്ട്രിക്കൽ ബോണ്ട് വഴി പറ്റാത്ത ഒരേയൊരു പാർട്ടിയും തങ്ങൾ മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.