വയനാട്ടിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് പി.എം.സുധാകരന്റെ ബി ജെ പി യിലേക്കുള്ള ചുവട് മാറ്റം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൽപ്പറ്റയിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ജനറൽ സെക്രട്ടറി പി എം സുധാകരൻ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നു. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് സുധാകരന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.”ഡിസിസി ജനറല്‍ സെക്രട്ടറിയായ എനിക്കു പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുല്‍ ഗാന്ധി. അപ്പോള്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും. അഞ്ചു വര്‍ഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകും. അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കാന്‍ രാഹുല്‍ തയ്യാറുണ്ടോ?” പി എം സുധാകരന്‍ ചോദിച്ചു. റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാര്‍, സിവില്‍ എന്‍ജിനീയര്‍ പ്രജീഷ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.