ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉണ്ടായിരുന്ന രാജ്യം ചൈനയായിരുന്നു. എന്നാൽ പിന്നീട് കണക്കുകൾ മാറി. ഇപ്പോൾ ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ളത്.144.17കോടി ജനസംഖ്യയാണ് ഇന്ത്യയിൽ.
രണ്ടാമതാണിപ്പോൾ ചൈന.144.17കോടി ജനസംഖ്യയുമായി ആണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ രണ്ടാമത് ചൈന ഈ വാർത്തയാണ് കഴിഞ്ഞ ദിവസം മുതൽ വന്നു കൊണ്ടിരിക്കുന്നത്. കൂടാതെ ആയുർദൈർഖ്യം കൂടി വിശദമാക്കിയിട്ടുണ്ട്.
പുരുഷൻമാരുടെ ആയുർദൈർഘ്യം 71വയസ്സും സ്ത്രീകളുടെ ആയുർദൈർഖ്യം 74വയസ്സുമാണ്. ഇങ്ങനെ ജനസംഖ്യ കൂടുന്നത് ലോകത്ത് വലിയ സാമ്പത്തിക മാന്ദ്യം വരാനുള്ള സാധ്യത കൂട്ടുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.