ഇനി കളിമാറും..ആറുപേർക്കും ഒരേ ടാർഗറ്റ് ..

10

കളി ഇനി വേറെ ലെവലിൽ ,ബിഗ് ബോസ്സിലേക് ആറ് വൈൽഡ് കാർഡ് എൻട്രീസ്..ബിഗ് ബോസ് മലയാളം സീസൺ 6 പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ല എന്ന പ്രേക്ഷകരുടെ കടുത്ത അഭിപ്രായം മുന്നോട്ട് വന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആയിരുന്നു ആറ് വൈൽഡ് കാർഡ് എൻട്രിയെ ഒറ്റ ദിവസം കൊണ്ട് മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ട് വന്നിരിക്കുന്നത് .അഭിഷേക് ജയദീപ്,സിബിൻ ,നന്ദന ,അഭിഷേക് ശ്രീകുമാർ ,പൂജ കൃഷ്ണ ,സായ് കൃഷ്ണ എന്നിവരാണ് പുതിയ മത്സരാർഥികൾ .

ഇനി കളി മാറും എന്നതിന് ഒരു സംശയവും വേണ്ട ..ആറ് മത്സരാർത്ഥികളോടും ആയി മോഹൻലാൽ ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നിങ്ങൾ ആരെയാണ് ടാർഗറ്റ് ചെയ്യുന്നത് എന്നത് .എന്നാൽ ഒറ്റ ഉത്തരം ആയിരുന്നു എല്ലാവർക്കും .അതിൽ മത്സരാർഥികൾക്ക് മൂന്ന് പേരുകൾ പറയാം. പക്ഷെ ആറ് പേരുടെയും ലിസ്റ്റിൽ ഇടം പിടിച്ചത് ഗബ്രിയാണ്.രണ്ടാമത് ജാൻമോണി.പിന്നീട് ജിന്റോ, ജാസ്മിൻ ,അൻസിബ ,ഋഷി ,അപ്സര എന്നീ പേരുകളും ഉണ്ടായിരുന്നു .ഇതിൽ സായ് കൃഷ്ണയുടെ മറുപടിയായിരുന്നു തികച്ചും വ്യത്യസ്തം ആയി വന്നത് .

തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാർഥിയാണ് ഗബ്രി ,അതിനാൽ ഞാൻ ഗബ്രിയേ തന്നെ ടാർഗറ്റ് ചെയ്യുന്നു എന്നായിരുന്നു . മത്സരം കടുക്കും എന്നതിൽ ഇനി ഒരു സംശയവും വേണ്ട ,​ഈ സീസൺ ബിഗ് ബോസ് ഒരുപാട് വിവാദ പരാമർശങ്ങൾക്ക് ഇടയാക്കിയിരുന്നു ,ഇതിനെ തുടർന്ന് കഴിഞ്ഞ ഷോയിൽ മോഹൻലാൽ ജിന്റോയേയും ഗബ്രിയേയും സ്പോട് എലിമിനേറ്റ് ചെയ്യുകയും ഉണ്ടായി .തുടർന്ന് മറ്റു മത്സരാർഥികളുടെ അഭിപ്രായത്തെമാനിച്ച് അവരെ തിരിച്ചു കൊണ്ട് വരികയായിരുന്നു .