രാജ്യമെങ്ങും ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പ്രധാന ചർച്ചകളാണ് എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ വോട്ടിങ്ങുമായി ബന്ധപ്പെട്ട് വളരെയധികം ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റ് കൈകാര്യംചെയ്യൽ.
നിലവിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റ് അശ്രദ്ധമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്നതുമായി ബന്ധപ്പെട്ട ഒരു പ്രചരണം നിലനിന്നിരുന്നു. എന്നാലിപ്പോൾ അതിനെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് പ്രധാന തിരഞ്ഞെടുപ്പ് ഓഫീസറായ സഞ്ജയ് കൗൾ.
വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകൾ ഒട്ടും ശ്രദ്ധ നൽകാതെ അലക്ഷ്യമായ രീതിയിലാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത് എന്ന രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. എന്നാൽ എല്ലാ ജില്ലകളിലേയും കളക്ടർമാർക്ക് അതുമായി ബന്ധപ്പെട്ട കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്നും, വോട്ടിങ്ങിന് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ കൊണ്ടുപോകുന്ന ചിത്രങ്ങളാണ് ഇത്തരത്തിൽ വ്യാജേനെ പ്രചരിച്ചത് എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മാധ്യമങ്ങൾക്ക് മുന്നിൽ അറിയിച്ചു.