അമ്മയും അച്ഛനും പെങ്ങളും സിനിമയെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. സിനിമ കാണാന്‍ കേരളത്തിലെ തിയേറ്ററില്‍ എവിടെയും പ്രണവ് എത്തിയതായി വിവരമില്ല. ചിത്രീകരണം പൂര്‍ത്തിയാക്കി പ്രണവ് തന്റെ യാത്രകളിലേക്ക് മടങ്ങി, ഇപ്പോള്‍ ഊട്ടിയിലാണെന്നാണ് ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി സുചിത്ര മുന്നോട്ട് വന്നിരിക്കുകയാണ് .
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ കണ്ടതിന് ശേഷം ആദ്യമായി സുചിത്ര മോഹന്‍ലാല്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത് വൈറലായിരുന്നു. അച്ഛന് മോഹന്‍ലാലും വളരെ വികാരഭരിതനായി, തന്റെ കൈപ്പടയില്‍ ഒറു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വീട്ടിലെ ഹോം തിയേറ്ററില്‍ സുചിത്രയ്ക്കൊപ്പം ഇരുന്ന് സിനിമ കണ്ടതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ സ്വന്തം കൈപ്പടയില്‍ സിനിമയെ കുറിച്ച് ഒറു കുറിപ്പ് എഴുതി പങ്കുവച്ചത്. സിനിമ കണ്ട് ഞാനും എന്റെ ഭൂതകാലത്തിലേക്ക് പോയി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.