അപർണ്ണ ബലമുരളി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രം ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
സ്വർണ്ണ കസവുള്ള കേരളാസാരിയും അതിന് ചേർന്ന കേരളത്തനിമയുള്ള ആഭരണങ്ങളും. ചുവന്ന റോസാപ്പൂക്കളാൽ കേശാലങ്കാരം. ചുറ്റിനും ജമന്തിപൂക്കൾ,എല്ലാം ചേർന്ന് ഒരു രവിവർമ്മ ചിത്രം പോലെ മനോഹരമാണ് ഓരോ ചിത്രങ്ങളും.ഇതേ കോസ്റ്റ്യൂമും അലസമായ കേശാലങ്കാരവുമായി വിഷുദിനത്തിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായിരുന്നു.അപർണയെ ആ വേഷത്തിൽ ഒരു പരമ്പരാഗത ദേവതയെ പോലെ തോന്നിക്കുന്നു എന്നാണ് ആരാധകർ കുറിച്ചത്. പുതിയ ചിത്രങ്ങളെയും അഴകി, ചന്ദ്രമുഖി എന്നീ വിശേഷണങ്ങളോടെ ആരാധകർ സ്വീകരിച്ചിരിക്കുന്നു.
ഹംസദമയന്തി ചിത്രത്തിലെ ദമയന്തിയെ പോലെയാണ് താരത്തിന്റെ പുതിയ ചിത്രങ്ങളിൽ ഒന്ന്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ മലയാള സിനിമയിലെത്തിയത്. ഒരേസമയം അഭിനേത്രിയായും ഗായികയായും തിളങ്ങിയ താരം, സൂര്യ നായകനായ ‘ശൂരറൈ പോട്ര്’എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. ധനുഷിന്റെ രായൺ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.