രാജ്യമെങ്ങും ലോക്സഭ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ പാർട്ടിയുടെ ഇലക്ഷൻ പ്രചാരണാർത്ഥം വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇലക്ഷൻ പ്രചാരണാർത്ഥം പ്രധാനമന്ത്രി തൃശൂരിൽ എത്തിയത് വലിയ ചർച്ചയായി മാറിയത്.
ഇപ്പോഴിതാ അയോധ്യയിലെ പുതിയ രാമ വിഗ്രഹമായ രാംലല്ലയെ തൊഴുതുകൊണ്ടുള്ള ഫോട്ടോകൾ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുള്ളത്. സൂര്യതിലകം അണിഞ്ഞു നിൽക്കുന്ന രാം ലല്ലയെ ടാബിലൂടെ ഇരുകൈയും തൊഴുത് പ്രാർത്ഥിക്കുന്ന പ്രധാനമന്ത്രിയെയാണ് ചിത്രത്തിൽ കാണാനാകുന്നത്.
ഉച്ചസമയത്തെ സൂര്യന്റെ രശ്മികൾ രാലല്ലയുടെ തിരുനെറ്റിയിൽ പതിക്കുന്ന രീതിയിൽ ലെൻസും കണ്ണാടികളും ഉപയോഗിച്ച് സജ്ജീകരിച്ചത് വാർത്തകളിൽ വളരെയധികം ഇടം പിടിച്ചിരുന്നു. അത്തരത്തിലുള്ള ഒരു മുഹൂർത്തത്തിന് ഓരോ ഇന്ത്യക്കാരനെയും പോലെ തനിക്കും സാക്ഷിയാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. ശാസ്ത്രീയമായ രീതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരത്തിൽ രാംലല്ലയിൽ നടത്തിയ പരീക്ഷണം ഇപ്പോൾ വിജയം കണ്ടിരിക്കുകയാണ്.