രാജ്യമെങ്ങും തിരഞ്ഞെടുപ്പ് ചൂടിൽ! എന്താണ് മോക്ക് പോൾ?

10

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്സഭ തിരഞ്ഞെടുപ്പ് ചൂടിലാണ്. ഓരോ പാർട്ടികളുടെയും മത്സരാർത്ഥികൾ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ട ഓട്ടത്തിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെയധികം കേട്ട് പരിചയമുള്ള ഒരു പദമായിരിക്കും മോക്ക് പോൾ. പലപ്പോഴും വാർത്തകളിലൂടെയും തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലൂടെയുമെല്ലാം ഈയൊരു വാക്ക് പലരും കേട്ടിട്ടുണ്ടാവുമെങ്കിലും എന്താണ് യഥാർത്ഥത്തിൽ മോക്ക് പോൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലർക്കും അറിയില്ല.

അതായത് വോട്ടെടുപ്പ് നടക്കുന്ന ദിവസത്തിന്റെ അന്ന് രാവിലെ ചെയ്യേണ്ട തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് മോക്ക് പോൾ. കേരളം ഉൾപ്പെടെയുള്ള 21 സംസ്ഥാനങ്ങളിൽ 7 ഘട്ടങ്ങളിലൂടെയാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിൽ രണ്ടാംഘട്ടത്തിലാണ് കേരളം ഉൾപ്പെടുന്നത്.

ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് കേരളത്തിൽ വോട്ടിംഗ് നടക്കുക. പോളിംഗ് തുടങ്ങുന്നതിനു മുൻപ് ഒന്നരമണിക്കൂർ മുൻപായാണ് മോക്ക് പോൾ നടത്തുക. അതായത് വോട്ടിംഗ് ബൂത്തിൽ ഡ്യൂട്ടി ഉള്ള പ്രിസൈഡിങ് ഓഫീസർ ബൂത്തിലുള്ള ഓഫീസർമാരെ കൺട്രോൾ യൂണിറ്റിൽ ഉള്ള റിസൾട്ട് ബട്ടൺ പ്രസ് ചെയ്തുകൊണ്ട് ഇതുവരെ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നതിനെയാണ് മോക് പോൾ എന്ന് പറയുന്നത്.

ഈയൊരു സമയത്ത് കൺട്രോൾ യൂണിറ്റിൽ നൽകിയിട്ടുള്ള ഡിസ്പ്ലേ ബാറിൽ എല്ലാ മത്സരാർത്ഥികൾക്കും സീറോ വോട്ട് എന്ന രീതിയിലാണ് കാണിക്കുക. ശേഷം ബാലറ്റ് ബോക്സ് തുറന്ന് സീറോ വോട്ട് തന്നെയാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് ഒരിക്കൽക്കൂടി ഓഫീസർ ഉറപ്പുവരുത്തുന്നു. പിന്നീട് 50 വോട്ടുകൾ കൂടി ഇതേ രീതിയിൽ രേഖപ്പെടുത്തി കണ്ട്രോള്‍ യൂണിറ്റ് ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നു എന്ന് പോളിങ്ങ് ബൂത്തിലെ ഏജന്റ് മാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് യഥാർത്ഥ വോട്ടിംഗ് ആരംഭിക്കുക.