കേരളമെമ്പാടും ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ കത്തി കയറി കൊണ്ടിരിക്കുന്ന സമയമാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്ത തന്ത്രങ്ങളാണ് തങ്ങളുടെ വിജയത്തിനായി പയറ്റി കൊണ്ടിരിക്കുന്നത്. അതിനിടയിൽ തൃശ്ശൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലയാളത്തിന്റെ പ്രിയ താരങ്ങളും സ്ഥാനാർത്ഥികളായി എത്തുമ്പോൾ സിനിമ രാഷ്ട്രീയ മേഖലയിലുള്ള സഹപ്രവർത്തകർ പ്രചാരണത്തിനായി അവരോടൊപ്പം കൂടിയിട്ടുണ്ട്.
അത്തരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ രാഷ്ട്രീയ പ്രചാരണത്തിനായി മലയാളികളുടെ പ്രിയ നടൻ ധർമ്മജൻ ബോൾഗാട്ടി എത്തിയത്. പൂര നഗരിയായ തൃശ്ശൂരിൽ വൻ വരവേൽപ്പാത്ണ് യുഡിഎഫ് പ്രചാരണത്തിന് ലഭിച്ചത്. പെൺ കൂട്ടായ്മയായ മഹിളാ കോൺഗ്രസാണ് ഇവിടെ യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
ചൂട് പിടിച്ച രാഷ്ട്രീയ പ്രചാരണങ്ങൾക്കൊപ്പം ഇപ്പോൾ അല്പം നർമ്മം കൂടി വാരി വിതറിയിരിക്കുകയാണ് പ്രിയ നടൻ ധർമ്മജൻ ബോൾഗാട്ടി. താരം വേദിയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആരോ പുറകിൽ നിന്നും പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഇനി എതിർ പാർട്ടക്കാരൻ എങ്ങാനും പൊട്ടിക്കുന്നതാണോ ഈ പടക്കങ്ങൾ എന്നതായിരുന്നു ധർമ്മജന്റെ സംശയം. പ്രസംഗത്തിനിടെ താരം തന്റെ സംശയം പങ്കു വെച്ചപ്പോൾ വേദിയിലിരിക്കുന്നവരും കാഴ്ചക്കാരും പൊട്ടിച്ചിരിച്ചു. ഇപ്പോഴും തൃശ്ശൂർ ആരും കയ്യിലെടുക്കുമെന്നതിന് യാതൊരു സൂചനകളും ലഭിക്കാത്ത ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്.