വീണ്ടും മമ്മൂട്ടി – പൃഥ്വിരാജ് കോമ്പോ തിരശ്ശീലയിൽ എത്തുമോ?

11

മമ്മൂട്ടിയും പൃഥ്വിരാജും കിടിലൻ കോമ്പോയിൽ 2010 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പോക്കിരിരാജ. ബോക്സ് ഓഫീസിൽ വൻവിജയം നേടിയെടുത്ത ഈയൊരു കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുകയാണ് എന്ന രീതിയിലുള്ള റൂമറുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പുലിമുരുകൻ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ സംവിധായകൻ വൈശാഖൻ ആയിരുന്നു ഈയൊരു കിടിലൻ കൊമ്പോ മലയാളി പ്രേക്ഷകർക്കു മുൻപിൽ ആദ്യമായി അവതരിപ്പിച്ചത്.

എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരുവരും ചേർന്നുള്ള സിനിമകളൊന്നും തന്നെ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണ് എങ്കിൽ ഒരു നവാഗത സംവിധായകൻ ഇരുവരെയും വെച്ച് ഒരു സിനിമ എടുക്കാൻ പോകുന്നു എന്ന രീതിയിലാണ് വാർത്തകൾ വരുന്നത്. കൂടാതെ മലയാളത്തിലെ മുൻനിര പ്രൊഡ്യൂസർമാരിൽ ഒരാളായ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുക എന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ആടുജീവിതം സിനിമയിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പൃഥ്വിരാജ് മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ. മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടാർബോയാണ്. എന്തായാലും മമ്മൂട്ടി, പൃഥ്വിരാജ് കോമ്പോ വീണ്ടും സ്ക്രീനിൽ എത്തുമോ എന്നത് വരുംദിനങ്ങളിൽ ഉറപ്പിക്കാൻ സാധിക്കും.