തിരഞ്ഞെടുപ്പ് പ്രചാരണ രീതികളുടെ ട്രെൻഡുകൾ മാറുന്നുവോ?

10

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു കൊണ്ടിരിക്കുകയാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്ത രീതികളിലുള്ള പ്രചാരണ തന്ത്രങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. തുടക്കകാലങ്ങളിൽ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി പ്രധാനമായും പോസ്റ്ററുകളും, ചുവരെഴുത്തുമെല്ലാമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അതിൽ നിന്നെല്ലാം മാറി കാലത്തിനൊത്ത് രാഷ്ട്രീയ പ്രചാരണ രീതികളിലും വലിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ മേഖലയിലും ന്യൂജൻ മാറ്റങ്ങൾ കൊണ്ടുവരാനായി ഇൻസ്റ്റാഗ്രാം റീലുകളും,സോഷ്യൽ മീഡിയ പോസ്റ്റുകളും മത്സരാർത്ഥികൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. കൂടാതെ വോട്ടർമാരെ പ്രീതിപ്പെടുത്തുന്നതിനായി കൂടെ നിന്ന് സെൽഫി എടുക്കുന്നതിനും രാഷ്ട്രീയ നേതാക്കൾക്ക് യാതൊരു മടിയുമില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി അവരുടെ നേതാവായി മാറാൻ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാവുന്ന ഒരു രാഷ്ട്രീയ പ്രചാരണ തന്ത്രം കൂടിയാണ് ഇത്തരം പ്രചാരണ രീതികൾ.

ഇത്തരത്തിൽ തന്നെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പുറത്തിറങ്ങിയ റീലുകളിൽ ഒരു മില്യൺ അടിച്ച താരമാണ് ഷാഫി. ജനങ്ങൾക്കിടയിൽ വളരെയധികം സ്വീകാര്യതയുള്ള തങ്ങളുടെ പ്രിയ നേതാവിന് ഒട്ടനവധി ലൈക്കുകളും ഷെയറുകളുമാണ് ഷാഫിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുത്തൻ തന്ത്രങ്ങൾ പരീക്ഷിക്കുമ്പോൾ അവ എത്രമാത്രം തിരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉയർത്തുമെന്ന് വരും ദിനങ്ങളിൽ കണ്ടുതന്നെ അറിയാം.