തന്റെ ഫ്രണ്ട്സിനോടൊപ്പം ഉള്ള ബെൽ ഗ്രേഡിലെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മീര നന്ദൻ”ഭക്ഷണം ,കല, വാസ്തുവിദ്യ ഒപ്പം എന്റെ പെൺകുട്ടികളോടൊപ്പം ഉള്ള അനന്തമായ അലച്ചിൽ” എന്നാണ് ചിത്രങ്ങൾക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.ബെല്‍ ഗ്രേഡിലെ അനന്തമായ ശില്പ ചാതുര്യങ്ങളും ഭക്ഷണ വിഭവങ്ങളും കെട്ടിടസമുച്ചയങ്ങളും ആർട്ട് വർക്കുകളും എല്ലാം താരം പ്രദർശിപ്പിക്കുന്നുണ്ട് ദാവണിയുടുത്ത മലയാളത്തിന്റെ പഴയ നാട്ടുമ്പുറത്തുകാരിയുടെ പുതിയ രൂപഭാവങ്ങൾഎന്നും ആരാധകരെ അതിശയിപ്പിച്ചിരുന്നു.
മീരനന്ദനൊപ്പം സെർബിയയുടെ സൗന്ദര്യം കൂടിയാകുമ്പോൾ ആരാധകർക്കതൊരു പുതിയ അനുഭവമാകുന്നു.എറണാകുളം സ്വദേശിയായ മീരാനന്ദൻ ഏഷ്യാനെറ്റ് ലെ ഐഡിയ സ്റ്റാർ സിംഗറിൽ അവതാരകയായാണ് മലയാളികൾക്ക് മുന്നിൽ ആദ്യം എത്തുന്നത്. പിന്നീട് ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.പിന്നീട് പുതിയ മുഖം, കേരള കഫെ ,എൽസമ്മ എന്ന ആൺകുട്ടി എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിലും തമിഴ് ,തെലുങ്ക് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു.
മാജിക് ഫ്രെയിംസ് ന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത “എന്നാലും എൻറെ അളിയാ” എന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.ചിത്രം 2023 ഇൽ പുറത്തിറങ്ങിയിരുന്നു.ദുബായിലെ റേഡിയോ കമ്പനിയിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്താരമിപ്പോൾ.