ടോവിനോയും ബോബി ചെമ്മണ്ണൂരും ഇല്ലായിരുന്നെങ്കിൽ ..

16

മലയാളികളുടെ മനസ്സും കൂട്ടായ്മയും നാം പല തവണയായി കണ്ടിട്ടുണ്ട് .ഒരു പ്രശ്നം വരുമ്പോൾ അവർ ഒന്നിക്കും .അങ്ങനെ ഒരു ഓര്മ്മിക്കൽ ആയിരുന്നു റഹീമിനായുള്ള പണ പിരിവ് . സൗദി ജയിലില്‍ വധശിക്ഷ കാത്തുകിടക്കുന്ന അബ്ദുല്‍ റഹീമിനായുള്ള മോചനദ്രവ്യമായ 34 കോടി രൂപ നാടിന്‍റെ മുഴുവന്‍ കൂട്ടായ്മയില്‍ പിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് റഹീമിന്‍റെ കുടുംബവും മലയാളി സമൂഹം മുഴുവന്‍. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു.

ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി . ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പുകളില്‍ രണ്ട് പേരുടെ പേരുകളാണ് ഉയര്‍ത്തികാട്ടുന്നത് , വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെയും നടന്‍ ടൊവിനോ തോമസിന്‍റെയും . അബ്ദുല്‍ റഹീമിനായുള്ള മോചനത്തിനായി ആദ്യം ഇടപെടുന്ന സിനിമാതാരം ടൊവിനോ ആണെന്നും , തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഈ വിഷയം ഷെയർ ചെയ്തത് പൊതുസമൂഹത്തില്‍ എത്തിച്ചെന്നും കുറിപ്പില്‍ പറയുന്നു.

ഒപ്പം യാചകയാത്ര നടത്തിയ ബോബി ചെമ്മണ്ണൂരിനെയും അഭിനന്ദിക്കുന്നത്.അബ്ദുൽ റഹീം വിഷയത്തിൽ ഇപ്പോൾ കാണുന്ന ഓളമൊന്നും ഇല്ലാതിരുന്ന സമയത്ത് പിന്തുണയുമായി വന്ന ഒരാളാണ് ടോവിനോ . ടോവിനോ തോമസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഈ വിഷയം ഷെയർ ചെയ്തത് മുതൽക്ക് പൊതു സമൂഹത്തിൽ ഈ വിഷയമെത്തി. ചിലപ്പോൾ ചിലരുടെ ഒരു വിരലനക്കം മതി നമുക്ക് കേരളീയന്റെ സഹജീവി സ്നേഹത്തിന്റെ തെളിവുകളാണ് ബോബിയും ടോവിനോയുമൊക്കെ