പേളിയുടെ യൂട്യൂബ് വരുമാനം …

8

ടെലിവിഷന്‍ അവതാരകയായി രംഗത്ത് വന്ന ആളാണ് പേളി മാണി.അവരുടെ സംസാരവും കളി ചിരിയും ഒക്കെ കാരണം മലയാളികൾക്ക് അവരെ ഹൃദയത്തിലേക്ക് ചേർക്കാൻ വലിയ സമയം വേണ്ടി വന്നിരുന്നില്ല .അവതാരകയിൽ നിന്ന് പിന്നീട് സിനിമയിലും സജീവമായി പേളി. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആണ് ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പം പേളി മാണി കൂടുതല്‍ ശ്രദ്ധ നേടുന്നത്.

ഒടുവില്‍ ബിഗ് ബോസ് വിജയവും പ്രണയ വിവാഹവും എല്ലാം പേളിയെ കൂടുതല്‍ പ്രശസ്തയാക്കി.2011 ല്‍ ആണ് പേളി മാണി സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. എന്നാല്‍ അടുത്തിടെ മാത്രമാണ് യൂട്യൂബില്‍ സജീവമായത്. അതിന്റെ പ്രതിഫലനം ആ ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വ്യൂസിന്റെ എ്ണ്ണത്തിലും ഏറെ പ്രകടവും ആണ്.ഇക്കാലയളവിൽ യൂട്യൂബില്‍ പേളി മാണി സ്വന്തമാക്കിയത് 14.2 ലക്ഷം സബ്‌സൈക്രൈബര്‍മാരെയാണ്. കുറഞ്ഞ വീഡിയോകൾ ചെയ്തിട്ടും ഇത്രയും അധികം സബ്‌സൈക്രൈബര്‍മാരെയാണ് അവർക്ക് അനുനിമിഷം കൊണ്ട് ലഭിച്ചത് .

അത് പത്ത് വര്‍ഷത്തിനിടെ അവര്‍ ആകെ അപ്ലോഡ് ചെയ്തത് 113 വീഡിയോകള്‍ മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം പേളി മാണിയുടെ യൂട്യൂബ് ചാനലിന് പത്തു കോടിയിൽ അധികം ആണ് കിട്ടിയ വ്യൂസ് ഇത് കേട്ടാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. ഈ ഒരു വര്‍ഷക്കാലത്ത് പേളി ആകെ അപ്ലോഡ് ചെയ്തത് വെറും 31 വീഡിയോകള്‍ ആണെന്നും ഓര്‍ക്കണം. ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് വ്യൂസ് ആണ് സ്വന്തമാക്കിയത്.