പ്രകടന പത്രികയിൽ പൈപ്പ് ഗ്യാസ് ഉൾപ്പടെ നിരവധി വാഗ്ദാനങ്ങളുമായി ബിജെപി!

7

രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പ് ചൂടിലാണ്. ലോകസഭാ തിരഞ്ഞെടുപ്പിനായി വളരെ കുറച്ച് ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ എല്ലാ പാർട്ടിക്കാരും തങ്ങളുടെ വിജയത്തിനായി ജനങ്ങളെ കയ്യിലെടുക്കാനുള്ള തത്രപ്പാടിലാണ്. അതിനിടയിലാണ് ഇപ്പോൾ വൻ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബിജെപി തങ്ങളുടെ പുതിയ പ്രകടനപത്രിക പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പുതിയ പ്രകടനപത്രിക ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുള്ളത്.

ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി അധ്യക്ഷൻ ജെ പി നദ്ധ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രധാനമായും നാല് കാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ പ്രകടനപത്രിക പുറത്തിറക്കപ്പെട്ടിട്ടുള്ളത്. യുവശക്തി, സ്ത്രീശക്തി,പാവപ്പെട്ടവർ കർഷകർ എന്നിങ്ങനെയാണ് പ്രകടനപത്രിയിൽ ഊന്നൽ നൽകിയിട്ടുള്ള നാല് വിഭാഗങ്ങൾ.

കേന്ദ്രസർക്കാർ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സൗജന്യ റേഷൻ പദ്ധതി ഗരീബ് കല്യാൺ യോജന അഞ്ചുവർഷത്തേക്ക് കൂടി തുടരാനും, നിലവിലുള്ള പല മെഡിക്കൽ സ്റ്റീകീമുകളും തുടർന്നു പോകാനുമുള്ള പ്ലാനുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. പാവപ്പെട്ടവർക്കും കർഷകർക്കും വളരെയധികം ഊന്നൽ നൽകി കൊണ്ടുള്ള പ്രകടനപത്രിക സാധാരണക്കാരായ ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത് എന്നത് ശ്രദ്ധേയം ത്തന്നെയാണ്.