“20 വർഷങ്ങൾക്കപ്പുറവും ഇപ്പുറവും ഒരുപോലെ” വയസ്സ് ആകാത്ത നടി !

28

സിദ്ധാർത്ഥ് ഭരതൻ നായകനായി എം എ വേണു സംവിധാനം ചെയ്ത കാക്കക്കറുമ്പൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നമ്മുടെ സ്വന്തം മീനാക്ഷി 20 വർഷങ്ങൾക്ക് ശേഷം ജാങ്കോ സ്പെയ്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മലയാളികളെ ഞെട്ടിക്കാൻ എത്തിയിരിക്കുകയാണ്.

20 വർഷങ്ങൾക്കപ്പുറവും ഇപ്പുറവും ഒരു മാറ്റവും ഇല്ലാതെ തുടർന്നു പോകുന്ന നടിയുടെ സൗന്ദര്യം ആരാധകരെ അമ്പരപ്പിക്കുന്നു. 8 ചിത്രങ്ങളിലെ അഭിനയിച്ചുള്ളൂ എങ്കിലും മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല മീനാക്ഷിയെ. തന്റെ യഥാർത്ഥ പേര് ഷർമിലി എന്നാണ്, ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മീനാക്ഷി, പിന്നീട് മലയാളികൾ സ്നേഹത്തോടെ തന്നെ മീനാക്ഷി എന്ന് വിളിച്ചു അങ്ങനെ അത് തന്റെ പേരായി മാറുകയായിരുന്നു എന്നാണ് താരം പറഞ്ഞത്. താനൊരു കാത്തലിക് ആണെന്നും എല്ലാ ചൊവ്വാഴ്ചയും താൻ സെൻറ് ആൻറണി ചർച്ചിൽ പോകുമായിരുന്നു എന്നും താരം പറയുന്നു. എന്തുകൊണ്ടാണ് മീനാക്ഷി പള്ളിയിൽ എത്തുന്നതെന്ന് ആലോചിച്ച് ആളുകൾ അമ്പരന്നു നിൽക്കുമായിരുന്നു .

മീനിന്റേതു പോലെയുള്ള കണ്ണുകളാണ് നിനക്കൊന്നും അതുകൊണ്ടുതന്നെ ആ പേര് നിനക്ക് നന്നായി യോജിക്കുന്നു എന്നും അന്ന് നെടുമുടി വേണു പറഞ്ഞതായി മീനാക്ഷി ഓർക്കുന്നു. മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രം തനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അതിനു ശേഷം അദ്ദേഹത്തോടൊപ്പം വളരെ നല്ല അനുഭവമാണ് ഉണ്ടായത് എന്നും മീനാക്ഷി പറയുന്നു. ഏതെങ്കിലും മലയാള ചിത്രം അടുത്ത കാലത്ത് കണ്ടിരുന്നോ? എന്ന അവതാരകയുടെ ചോദ്യത്തിന്, മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ച കാതൽ എന്ന ചിത്രമാണ് താൻ അവസാനമായി കണ്ടതെന്നും ചിത്രത്തിലെ പല രംഗങ്ങളും തന്നെ കരയിച്ചു ഇത്രയും മികച്ച അഭിനയം കാഴ്ചവച്ചതിന് രണ്ടുപേരെയും നമിക്കുന്നു എന്നും താരം പറയുന്നു.


ഇതുവരെ എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോൾ യാദൃശ്ചികമായാണ് സിനിമയിലെത്തിയത്, അതിനുശേഷം കാര്യങ്ങൾ നടക്കേണ്ട സമയത്ത് കൃത്യമായി നടന്നു, വിവാഹ ജീവിതത്തിലേക്ക് പോകേണ്ട സമയമായി എന്ന് തോന്നിയപ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് കുടുംബജീവിതത്തിലേക്ക് മാറിയതാണെന്ന് താരം മറുപടി നൽകി. തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് താൻ അതിനായുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് എന്നും എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാമെന്നും ആയിരുന്നു അവരുടെ മറുപടി.

ഭർത്താവ് വളരെയധികം പ്രചോദനം നൽകുന്ന വ്യക്തിയാണ് ഒരു കാര്യങ്ങളിലും അദ്ദേഹം നിയന്ത്രണം വച്ചിട്ടില്ല തനിക്കിഷ്ടമുള്ളത് ചെയ്യാൻ അനുവദിക്കുന്നുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ ജനിച്ചു വളർന്ന മീനാക്ഷി മലയാള സിനിമയിലേക്ക് വരാൻ വേണ്ടിയാണ് കേരളത്തിൽ എത്തിയത്.തനിക്ക് മലയാളം സിനിമകൾ ചെയ്യാനാണ് ഏറെ ഇഷ്ടമെന്നും മീനാക്ഷി പറയുന്നു. സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ശേഷം കോസ്റ്റാർസുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് പറയുന്ന മീനാക്ഷി ഒരിക്കലും റൂമറുകളെയും ഗോസിപ്പുകളെയും ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതും അവരുടെ ജീവിതത്തിലേക്ക് അനാവശ്യമായിട്ട് നോക്കുന്നതും തനിക്കിഷ്ടമല്ല എന്നും താരം അഭിപ്രായപ്പെട്ടു.