ടീസർ വന്നപ്പഴേ ഇത്രയും ആവേശമോ .. എങ്കിൽ പടം ഇറങ്ങിയാൽ എന്താകും ..

7

അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ദാ വന്നിരിക്കുകയാണ് പുഷ്പ 2വിന്റെ ടീസർ .ആരാധകർ ഇത്രയധികം കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് പുഷ്പ 2 .ഒന്നാം ഭാഗത്തിൽ കിടിലം പെർഫോമൻസായിരുന്നു അല്ലു അർജുൻ കാഴ്ച വച്ചത് . അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു പ്രേക്ഷകർക്ക് വമ്പൻ വിരുന്നൊരുക്കി കൊണ്ട് സംവിധയകാൻ സുകുമാർ ടീസർ പുറത്തിറക്കിയത് .

ജാത്ര ആഘോഷത്തിൽ ദേവി വേഷം ധരിച്ച് എത്തുന്ന അല്ലു അർജുൻ എതിരാളികളെ അടിച്ചു തകർക്കുന്ന രംഗം ആയിരുന്നു അതിൽ .പശ്ചാത്തല സംഗീതവും വർണശബളമായ ദൃശ്യവും കൊണ്ട് പ്രേക്ഷകരുടെ കാത്തിരിപ്പിന് കുറച്ചും കൂടെ ആവേശം കൂടിയിരിക്കുകയാണ് ഈ ടീസർ .

പുഷ്പയിലെ മാസ്സ് രംഗങ്ങളും പശ്ചാത്തല സംഗീതവും കൊണ്ട് ഒരു പാൻ ഇന്ത്യൻ പടം തന്നെയായിരുന്നു 2021 ൽ ഇറങ്ങിയ പുഷ്പ .അത് മാത്രവുമല്ല ആ വർഷത്തെ മികച്ച നടനുള്ള അവാർഡും ഈ പദത്തിലൂടെ അല്ലു തന്റെ സ്വന്തം ആക്കിയിരുന്നു . ഇനി വരൻ പോകുന്നത് 3 വർഷത്തിന് ശേഷം ഉള്ള അല്ലു അർജുന്റെ പടം ആയതിനാലും പുഷ്പ ദ റൂൾന്റെ രണ്ടാം ഭാഗം ആയതിനാലും പുഷ്പ 2 നോടും അല്ലു അർജുന്റെ അഭിനയമികവിനോടും ലോകമെമ്പാടും ഉള്ള സിനിമ പ്രേമികൾക്ക് ഉള്ള പ്രതീക്ഷ വാനോളം ആണ് .

പുഷ്പ 2 വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച അംഗീകാരം കാണുമ്പോൾ , ഈ ചിത്രത്തിന്റെ വരവിനായുള്ള കാത്തിരിപ്പും ഇനി എന്തായിരിക്കും സംവിധായകനും അല്ലു അർജുനും കൂടി പ്രേകഷകർക്ക് സമ്മാനിക്കുന്നത് എന്ന ആകാംഷയുമാണ് ജനങ്ങൾക്ക് .