Dolby Dineshan| ഓട്ടോ കാരനായി നിവിൻ പോളി, ഡോൾബി ദിനേശൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് താരം,.

3

നിവിൻ പോളി കേന്ദ്ര കഥാപാത്രമായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ഡോൾബി ദിനേശൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ച് അണിയറ പ്രവർത്തകർ. ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ കാക്കി ഷർട്ടും ധരിച്ച് നിൽക്കുന്ന നിവിൻ്റെ വ്യത്യസ്ഥമായ ലുക്കാണ് പോസ്റ്ററിലുള്ളത്.

ഒരു മാതൃഭൂമി പത്രം കയ്യിലും, ഒരു ചുവന്ന ഹെഡ്സെറ്റ് ചെവിയിലും ധരിച്ചാണ് താരം പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിൻറെ സംവിധാനം തമർ കെ വി. സംവിധായകൻ തമർ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഡോൺ വിൻസെൻ്റാണ് ഡോൾബി ദിനേശന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. എഡിറ്റിംഗ്, നിതിൻ രാജ്. വിനായക അജിത് ഫിലിംസിന്റെ ബാനറിൽ അജിത് വിനായകനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം പൂർണ്ണമായും കോമഡി എന്റർടൈൻമെന്റ് പാക്ക് ആകുമെന്നാണ് സൂചന,. ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങളെ കുറിച്ച് ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ഈ വർഷം ( 2025 ) തന്നെ ചിത്രം റിലീസ് ഉണ്ടാകും. മലയാളത്തിന് പുറമേ നിവിൻ പൗളിക്ക് തമിഴിലും വളരെ വലിയ ആരാധകരാണ് ഉള്ളത്. ചിത്രം മലയാളത്തിനു പുറമേ തമിഴിലും റിലീസ് ഉണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ നിവിൻ പോളിയും ചിത്രത്തിൻറെ അണിയറ പ്രവർത്തകരും പങ്കുവെച്ച ഡോൾബി ദിനേശൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.