നടനും, ബിജെപി സ്ഥാനാർത്ഥിയുമായ രവി കിഷൻ തന്‍റെ മകളുടെ അച്ഛനാണെന്ന ആരോപണവുമായി യുവതി!

8

ലോക്സഭ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചു കൊണ്ടിരിക്കുന്ന ഈയൊരു സമയത്ത് രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ആളുകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്. അത്തരത്തിലുള്ള ഒരു പരാതിയുമായി ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയും, നടനുമായതിരെ രംഗത്തെത്തിരിക്കുകയാണ് ഒരു യുവതി. രവി കിഷൻ തന്റെ മകളുടെ പിതാവാണ് എന്ന ആരോപണമാണ് യുവതി ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഇതിനെതിരെ ലഖ്നൗവിൽ കേസ് കൊടുത്തിരിക്കുകയാണ് രവി കിഷന്റെ ഭാര്യ പ്രീതി ശുക്ല.

മുംബൈയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു ഒരു യുവതി ഇത്തരത്തിലുള്ള ഒരു ആരോപണം രവി കിഷനെതിരെ ഉന്നയിച്ച് രംഗത്തെത്തിയത്.

വീണ്ടും ഇത്തരത്തിലുള്ള ഒരു ആരോപണവുമായി പൊതുവേദികളിൽ വരികയാണെങ്കിൽ തന്റെ അധോലോക ബന്ധം ഉപയോഗിച്ച് യുവതിയെ ഇല്ലാതാക്കുമന്ന രീതിയിൽ ഭീഷണി ഉയർത്തിയതായും അവർ ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലാം വെറും തെറ്റായ പ്രചാരണങ്ങൾ മാത്രമാണ് എന്നും തന്റെ ഭർത്താവിനെ ബലാത്സംഗ കേസിൽ കുടുക്കുമെന്ന രീതിയിൽ യുവതി തന്നോട് ഭീഷണി മുഴക്കിയെന്നും പറഞ് യുവതിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് രവി കിഷന്റെ ഭാര്യയിപ്പോൾ.