“ബിജെപി – സിപിഎം ഡീൽ എന്നതു കോൺഗ്രസിന്റെ മോഹം മാത്രമാണ്”: പിണറായി വിജയൻ.

10

“കേരളവിരുദ്ധ സമീപനമാണു കോൺഗ്രസ് സ്വീകരിക്കുന്നത്. അതിനു കേരളം അവർക്കു കനത്ത ശിക്ഷനൽകും. മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ ഇങ്ങനെ”. സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതു സുരേഷ് ഗോപിയെ രക്ഷിക്കാൻ വേണ്ടിയാണ് അതു നടക്കില്ല.

കരുവന്നൂരിന്റെ പേരിൽകേരളത്തെ തകർക്കുകയെന്ന സമീപനമാണു ബിജെപി സ്വീകരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല നല്ല നിലയിൽ ആണ്.
തെറ്റായ നിലപാട് ചിലർ സ്വീകരിച്ചു. അവർക്കെതിരെ കടുത്ത നടപടി ഞങ്ങൾ എടുത്തിട്ടുണ്ട്.


മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇ.ഡി യുടെ അന്വേഷണം മകൾ വീണയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന്,”ആ ഭയം ഇല്ല നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക് ബാക്കിയൊക്കെ നമുക്ക് പിന്നീട് അറിയാം” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.