Home ENTERTAINMENT “മാരിവില്ലിൻ ഗോപുരങ്ങൾ ” പ്രേക്ഷകർക്കു മുന്നിൽ തുറക്കപ്പെടാൻ ഇനി ഒരു ദിവസം മാത്രം.

“മാരിവില്ലിൻ ഗോപുരങ്ങൾ ” പ്രേക്ഷകർക്കു മുന്നിൽ തുറക്കപ്പെടാൻ ഇനി ഒരു ദിവസം മാത്രം.

ഇന്ദ്രജിത് സുകുമാരൻ,ശ്രുതി രാമചന്ദ്രൻ,വിൻസി അലോഷയാസ്,സർജനോ ഖാലിദ് തുടങ്ങിയവർ അഭിനയിച്ച ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന അരുൺ ബോസ്സ് ചിത്രം ഏപ്രിൽ 12 നു തീയറ്ററുകളിൽ എത്തും.വിദ്യാസാഗർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ്സ് ആണ് പുറത്തിറക്കുന്നത്.

ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്. എഡിറ്റിംഗ് അരുൺ ബോസ്, ഷൈജൽ പി വി എന്നിവർ നിർവഹിച്ചു.നേരത്തെ ലളിതം സുന്ദരത്തിൻ്റെ രചനയും ഒരായിരം കിനാക്കൾ എന്ന ചിത്രവും സംവിധാനം ചെയ്ത പ്രമോദ് മോഹനാണ് ചിത്രത്തിൻ്റെ സഹസംവിധായകൻ.”ഒരു കുടുംബത്തിൽ വിവിധതരം വ്യക്തികൾ ഉണ്ടെങ്കിലും അവർ ഒരുമിച്ച് പ്രശ്നങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നത് ആണ് സിനിമയിൽ കാണാൻ കഴിയുന്നത്”

-ഇന്ദ്രജിത് സുകുമാരൻപറയുന്നു.കൂടാതെ ഇതൊരുസമ്പൂർണ്ണ കുടുംബ ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version