ഇന്ത്യയിലെ ബിബിസിയുടെ ചുമതല സ്വകാര്യ കമ്പനിക്ക് നൽകി പുതിയ മാറ്റം!

7

ആഗോള മാധ്യമ സ്ഥാപന രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബിബിസിയുടെ ഇന്ത്യൻ മേഖലയുടെ ചുമതല സ്വകാര്യ കമ്പനിക്ക് നൽകി കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. നികുതി വെട്ടിപ്പുമായി നിരവധി ആരോപണങ്ങൾ നേരിട്ട് ഒരു വർഷം തികയുന്നതിന് മുൻപേ ആണ് ഇന്ത്യയിലെ ബിബിസി യുടെ ചുമതലാ മാറ്റത്തിലൂടെ ഈ വലിയ തിരിച്ചടി വന്നിരിക്കുന്നത്.

ഇനി മുതൽ ഇന്ത്യയിലെ ബിബിസിയുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലയും, മുൻ ബിബിസി അംഗങ്ങളായ 4 ഉദ്യോഗസ്ഥർ ചേർന്ന് രൂപീകരിച്ചിട്ടുള്ള ‘ കലക്റ്റീവ് ന്യൂസ് റൂം’ ആണ് ഏറ്റെടുക്കുക. ഇവരായിരിക്കും ഹിന്ദി, തമിഴ്, തെലുഗു, ഗുജറാത്തി ഉൾപ്പെടെയുള്ള ബിബിസിയിലെ എല്ലാ ഭാഷകളുടെയും ഉള്ളടക്കം നിയന്ത്രിക്കുന്നത്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിബിസി ആദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ മീഡിയ പ്രവർത്തനങ്ങളുടെ ചുമതല മറ്റൊരു കമ്പനിയെ ഏൽപ്പിക്കുന്നത്.