“ടില്ലു സ്ക്വയർ ഒ.ടി.ടി യിലേക്ക്”

8
Advertisements

അനുപമ പരമേശ്വരൻ,സിദ്ധു ജൊന്നലഗദ്ദ എന്നിവർ നായികാ-നായകന്മാരായ പുതിയ ചിത്രം ടില്ലു സ്ക്വയറിന്റെ പ്രദർശനാവകാശം 125 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് ഓ ടി ടി സ്വന്തമാക്കി. ചിത്രം ഈ മാസം 26 മുതൽ സ്ട്രീമിംഗ് തുടങ്ങിയേക്കും എന്നാണ് അറിയാൻ കഴിയുന്നത്. മല്ലിക് റാം സംവിധാനം ചെയ്ത് സിത്താർ എൻറർടൈൻമെൻ്റ് യും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ സൂര്യദേവര നാഗ വംശി നിർമ്മിച്ച, ഇന്ത്യൻ തെലുങ്ക് ഭാഷാ റൊമാൻറിക് ക്രൈം കോമഡി ചിത്രമാണ് ടില്ലൂ സ്ക്വയർ. 2022-ൽ പുറത്തിറങ്ങിയ ഡിജെ ടില്ലു എന്ന ചിത്രത്തിൻ്റെ തുടർച്ചയായ ചിത്രമാണ് ഇത്.സിദ്ധു ജൊന്നലഗദ്ദ മുൻ ചിത്രത്തിലെ തൻ്റെ വേഷം വീണ്ടും അവതരിപ്പിക്കുന്നു. ദുരൂഹമായ കൊലപാതകവും അതുമൂലം നായകന്റെ ജീവിതം തലകീഴായി മാറുന്നതാണ് ചിത്രത്തിന്റെ കഥാസാരം.

2015 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്. പിന്നീട് ജയ്മോൻറ് സുവിശേഷം, ജെയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു കൂടാതെ കൃഷ്നണാർജുന യുദ്ധം, ശതമാനം ഭവതി,തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും താരത്തിന്റേത് ആയിട്ടുണ്ട്

Advertisements
Advertisements