ആടുജീവിതത്തിന് പ്രശംസയുമായി നിർമ്മാതാവ് തമ്പി ആന്‍റണി!

10
Advertisements

ബെന്യമിന്‍റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആടുജീവിതം. സിനിമ റിലീസ് ചെയ്ത അന്ന് മുതൽ വളരെ മികച്ച രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ മലയാളത്തിൽ നിന്നും അതിവേഗ 100 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രം എന്ന രീതിയിലും ആടുജീവിതം എടുത്തു പറയേണ്ട ഒരു സിനിമ തന്നെയാണ്.

ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ കൂടാതെ ഗോകുൽ,ജിമ്മി ജീൻസ് ലൂയിസ്, അമല പോൾ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് പ്രശസ്തർ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ചിത്രത്തിന് വലിയ ഒരു പ്രശംസയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് കൂടിയായ തമ്പി ആന്റണി.

Advertisements

ഇതിനു മുൻപ് തമ്പി ആന്റണി ബ്ലെസ്സിയുമായി ചേർന്ന് കൽക്കട്ട ന്യൂസ് എന്ന സിനിമ നിർമ്മാണം ചെയ്തിട്ടുണ്ട്. അന്ന് ആ സിനിമയുടെ ചിത്രീകരണ സമയത്ത് വെള്ളപ്പൊക്കം ഉൾപ്പെടെ തങ്ങൾ നേരിടേണ്ടി വന്ന അനുഭവങ്ങളും തമ്പി ആന്റണി ഓർത്തെടുക്കുന്നുണ്ട്. എത്ര പ്രതികൂല സാഹചര്യങ്ങളിലും തളരാതെ സിനിമ കൊണ്ട് മുന്നോട്ടു പോകാൻ ധൈര്യമുള്ള ഒരു സംവിധായകനാണ് ബ്ലെസ്സി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനാൽ തന്നെ ഒരുപാട് വർഷങ്ങൾ എടുത്ത് ആടുജീവിതം പോലുള്ള ഒരു സിനിമ ബ്ലസി പൂർത്തിയാക്കതിൽ അത്ഭുതപ്പെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്ലെസ്സിയോടൊപ്പം സിനിമയിൽ പല മേഖലകളിലും ഒരുമിച്ച് വർക്ക് ചെയ്ത ബന്ധവും ഇവർ തമ്മിലുണ്ട്. എന്തായാലും ആടുജീവിതം എന്ന സിനിമ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് കാഴ്ചയുടെ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു.

Advertisements
Advertisements