നടൻ ഷാലു റഹിം വിവാഹിതനായി!

10

കമ്മട്ടിപ്പാടം ഉൾപ്പെടെ നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ഷാലു റഹീം വിവാഹിതനായി. ഡോക്ടർ നടാഷയാണ് ഷാലുവിന്റെ വധു. ഇരുവരും തമ്മിൽ നീണ്ട നാളത്തെ പ്രണയത്തിലായിരുന്നു. താരത്തിന്റെ സ്കൂൾ കാലം തൊട്ടുള്ള പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിനിൽക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

കമ്മട്ടിപ്പാടത്തിലൂടെയാണ് ഷാലു മലയാളികൾക്ക് വളരെയധികം സുപരിചിതനായത് എങ്കിലും പിന്നീടുള്ള എല്ലാ സിനിമകളിലും വളരെയധികം ശ്രദ്ധേയമായ വേഷങ്ങളാണ് താരത്തിന് ലഭിച്ചത്.

കളി,ജാലിയൻവാലാബാഗ് എന്നിവയെല്ലാം താരത്തിന്റെ മികച്ച സിനിമകളിൽ ചിലത് മാത്രമാണ്.രണ്ടുപേരും ഇരു മതത്തിൽ പെട്ടവർ ആയതുകൊണ്ട് തന്നെ ഏതു മതാചാര പ്രചാരമായിരിക്കും വിവാഹം നടക്കുക എന്നതുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം തന്നെ നടന്നിരുന്നു. എന്നാൽ ഹിന്ദുമതര പ്രകാരമാണ് ഇപ്പോൾ വിവാഹം നടന്നിരിക്കുന്നത്.

രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടു കൂടിയാണ് തങ്ങളുടെ വിവാഹം നടന്നത് എന്നായിരുന്നു ഷാലുവിന്റെ പ്രതികരണം. ഫേസ്ബുക്ക് വഴിയായിരുന്നു തങ്ങളുടെ പ്രണയം പൂത്തുലഞ്ഞത് എന്നും തുടക്കത്തിൽ രണ്ട് വീട്ടുകാർക്കും തങ്ങളുടെ പ്രണയത്തിൽ എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതെല്ലാം മാറി വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.