കുറച്ചുനാളുകൾക്ക് മുൻപായിരുന്നു ബോളിവുഡ് നടൻ സൽമാൻഖാന്റെ വീടിന് നേരെ ഒരു കൂട്ടം ആക്രമിസംഘം വെടിയുതർത്തിയത്. പുലർച്ചെ വീടിനു മുന്നിലെത്തിയ അജ്ഞാത സംഘം അഞ്ചുതവണയാണ് താരത്തിന്റെ വീടിനു നേരെ വെടി വച്ചത് എന്ന രീതിയിൽ ആയിരുന്നു പോലീസിന്റെയും, ഫോറൻസ് ഡിപ്പാർട്ട്മെന്റിന്റെയും പ്രാഥമിക നിഗമനം. സൽമാന്റെ ബാന്ദ്രയിൽ ഉള്ള വസതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഇതേസമയം സൽമാൻ ഖാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഉടൻതന്നെ ഫോറൻസിക് ഡിപ്പാർട്ട്മെന്റും,പോലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നു.
തുടർന്ന് ആക്രമണ സംഘത്തിൽ ഉൾപ്പെട്ട വിക്കി ഗുപ്ത എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അയാളുടെ സഹോദരനും മറ്റൊരു പ്രതിയുമായ സോനു ഗുപ്ത പോലീസ് പിടിയിൽ ആയിരിക്കുകയാണ്. പോലീസിന് പ്രതികൾ നൽകിയ മൊഴി അനുസരിച്ച് പ്രശസ്തിക്കും, പണത്തിനു വേണ്ടിയാണ് തങ്ങൾ ഇത്തരത്തിലൊരു കൃത്യം നടത്തിയിട്ടുള്ളത് എന്നാണ് പറഞ്ഞിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാൻ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.
ഒന്നിൽ കൂടുതൽ ആളുകൾ അക്രമി സംഘത്തിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളും തുടർന്നു കൊണ്ടിരിക്കുകയാണ്. നടന്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ സോനു ഗുപ്തയും, വിക്കി കുപ്തയും ചേർന്നുള്ള സംഘം വൻ ഗൂഢാലോചനയാണ് നടത്തിയിരുന്നത്. അതിനിടെ സൽമാനോട് ചെറുപ്പകാലം തൊട്ടുള്ള ദേഷ്യമാണ് ഇത്തരത്തിലേക്കുള്ള ഒരു കൃത്യത്തിലേക്ക് പ്രതികളെ നയിച്ചത് എന്ന രീതിയിലും അഭ്യൂഹങ്ങൾ പരന്നിരുന്നു.