രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ….!!!

8

രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാളാണെന്നും ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി വന്ന് മത്സരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ചപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അന്ന് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷെ ജനങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടര്‍ന്നു നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാത പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധിയെ പ്രത്യക്ഷമായി പിണറായി വിജയന്‍ പപ്പുവെന്ന് വിളിച്ചില്ലെങ്കിലും ഇടതു മാധ്യമ പോസ്റ്റുകള്‍ ഈ വട്ടപ്പേരിന്റെ ഓര്‍മപ്പെടുത്തല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍.

ഇതോടെ പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വമടക്കം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. അന്ന് അമ്പരന്നത് കേരളം മാത്രമല്ല, രാജ്യമൊന്നാകെ ആയായിരുന്നു. വയനാട്ടില്‍ നിന്നൊരു പ്രധാനമന്ത്രി എന്ന പ്രചാരണം രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് ഏറ്റെടുത്തു എന്നാൽ പ്രധന മന്ത്രി സ്ഥാനം കയ്യെത്തിപ്പിടിക്കാൻ രാഹുലിന് സാധിച്ചില്ല. അഞ്ചുവര്‍ഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ച് പരീക്ഷിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് നിന്ന് നിര്‍ണായക ഘട്ടത്തില്‍ ഒളിച്ചോടിയ നേതാവണ് രാഹുല്‍ ഗാന്ധി. ആ പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവെന്ന നിലയില്‍ വളര്‍ന്ന് വരാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും
മുഖ്യമന്ത്രി പറഞ്ഞു.