മിനി സ്ക്രീനിലൂടെ മലയാളികൾക്ക് കുക്കറിയുടെ ലോകം പരിചയപ്പെടുത്തി തന്ന ആളാണ് ലക്ഷ്മി നായർ. ഇപ്പോൾ സ്വന്തമായി ഒരു കുക്കറി ചാനൽ തന്നെ യൂട്യൂബിൽ ലക്ഷ്മി നായർക്കുണ്ട്. പ്രധാനമായും പാചകം,ഷോപ്പിംഗ് , കുറച്ച് പേഴ്സണൽ വ്ലോഗുകൾ എന്നിവയെല്ലാം തന്നെ ലക്ഷ്മി നായർ തന്റെ സബ്സ്ക്രൈബെഴ്സിനായി പങ്കു വയ്ക്കാറുണ്ട്. കൂടാതെ ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള പ്രധാന വിശേഷങ്ങളും, അതിനായി നടത്തുന്ന തയ്യാറെടുപ്പുകളുമെല്ലാം വിശദമായിത്തന്നെ ലക്ഷ്മി നായർ തന്റെ വീഡിയോകളിലൂടെ ഷെയർ ചെയ്യാറുമുണ്ട്.
ഇപ്പോഴിതാ വിഷുദിനത്തിൽ കുടുംബത്തിലെ പുതിയ അംഗത്തെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി നായർ. മകന്റെ മകൾ സരസ്വതി എന്ന പേരക്കുട്ടിയെയാണ് വിഷുദിനത്തിൽ ആദ്യമായി ലക്ഷ്മി നായർ വീഡിയോയിലൂടെ കാണിച്ചത്. ഇതിനു മുമ്പും കുടുംബ വിശേഷങ്ങളെല്ലാം ലക്ഷ്മി നായർ എല്ലാവർക്കുമായി പങ്കുവെക്കാറുണ്ടെങ്കിലും ആദ്യമായാണ് തന്റെ ചെറിയ പേരക്കുട്ടിയെ ഇത്തരത്തിൽ പരിചയപ്പെടുത്തുന്നത്.
മകൻ വിഷ്ണുവിനും, മരുമകൾ അനുരാധയ്ക്കൊപ്പവും ചേർന്നാണ് ലക്ഷ്മി നായർ ഇത്തവണത്തെ വിഷു ആഘോഷിച്ചിട്ടുള്ളത്. കുറച്ചുനാളായി താൻ സുഖമില്ലാതെ ഇരിക്കുകയായിരുന്നുവെന്നും ഇപ്പോൾ അസുഖത്തിന് കുറവുണ്ടെന്നും ലക്ഷ്മി നായർ വ്ലോഗിൽ പറയുന്നു. നാട്ടിൽ വച്ച് എടുക്കുന്ന വീഡിയോകൾക്ക് പുറമെ വിദേശത്ത് താമസമാക്കിയ മകളുടെ അടുത്ത് പോകുമ്പോൾ അവിടെയുള്ള പേരക്കുട്ടികളുടെ വിശേഷങ്ങളും ഇതേ രീതിയിൽ തന്നെ പങ്കുവയ്ക്കുന്ന ഒരാളാണ് ലക്ഷ്മി നായർ.