പ്രിയ പത്നിക്ക് പിറന്നാൾ ആശംസകളുമായി പ്രിയ നടൻ കുഞ്ചാക്കോ ബോബൻ!

15
Advertisements

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഒരുകാലത്തെ മലയാള സിനിമ ഇൻഡസ്ട്രിയിലെ ചോക്ലേറ്റ് നായകൻ എന്ന പരിവേഷത്തിൽ നിന്നും മാറി കരുത്തുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച് വിസ്മയിപ്പിക്കുകയാണ് താരമിപ്പോൾ. ആദ്യ സിനിമയായ അനിയത്തി പ്രാവിൽ നിന്നു തന്നെ ഒരു പാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു.

സ്വന്തം ആരാധികയെ തന്നെ പ്രണയിച്ചു വിവാഹം കഴിച്ച അദ്ദേഹം തന്‍റെ പ്രിയതമക്ക് പിറന്നാൾ ആശംസകൾ പങ്കു വെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിൽ പ്രണയ നായകൻ എന്ന വേഷത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആരാധികമാർക്ക് തിരിച്ചടിയായി അദ്ദേഹം സ്വന്തം പ്രണയിനിയെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്. ഇടക്ക് വെച്ച് സിനിമാ ജീവിതത്തിൽ നിന്നും അദ്ദേഹം ഒരു ബ്രേക്ക് എടുത്തുവെങ്കിലും അതിലും ശക്തമായ റോളുകളിലൂടെ തിരിച്ചുവരവ് നടത്തി.

Advertisements

ഇപ്പോഴും അദ്ദേഹത്തിന്‍റെ പല ഇന്റർവ്യൂസിലും പ്രിയയുമായുള്ള പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ പലരും ആവർത്തിച്ച് ചോദിക്കാറുണ്ട്. 2005ൽ ആയിരുന്നു കുഞ്ചാക്കോ ബോബനും, പ്രിയയും തമ്മിലുള്ള വിവാഹം നടന്നത്.ഇസ്ഹാക്ക് എന്ന ഒരു മകനും ഇവർക്കുണ്ട്.എന്തായാലും പത്നിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യയോടൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് അദ്ദേഹം ബർത്ത് ഡേ വിഷസ് ചെയ്തിട്ടുള്ളത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും നല്ലതായി ഭവിക്കട്ടെ എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

Advertisements