‘ ഡയറക്ടറോട് ഒപ്പം’: അഞ്ജലി സുനിൽകുമാർ

6

വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ സംവിധായകനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി സുനിൽകുമാർ. എഴുത്തുകാരി നർത്തകി അഭിനയത്രി എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് അഞ്ജലി.’അൺ മാസ്കിങ് കാൻഡിഡേറ്റ്സ്’ എന്ന പുസ്തകവും താരം രചിച്ചിട്ടുണ്ട്. ഒരു കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കൂടിയായ താരം വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ജലധാര പമ്പ് സെറ്റ് , ക്രിമിനൽ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഇത് നിർമ്മിച്ച് വിതരണം ചെയ്തത്. പ്രണവ് മോഹൻലാൽ , ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൈ ജി മഹേന്ദ്രൻ , ഷാൻ റഹ്മാൻ , നീത പിള്ള , നിവിൻ പോളി , കല്യാണി പ്രിയദർശൻ , അജു വർഗീസ് , ബേസിൽ ജോസഫ് , നീരജ് മാധവ് , വിനീത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് നവാഗതനായ അമൃത് രാംനാഥാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 50 ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത് . വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിച്ചു. 2024 ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. 57 കോടിയിലധികം
ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു.