ആടു ജീവിതത്തിലെ അറബിക് ഗാനമായ ‘ഇസ്തിഗ്ഫർ ‘പുറത്തിറങ്ങി!

6
Advertisements

മലയാള സിനിമയിൽ വളരെ വലിയ വിജയം കൊയ്തു കൊണ്ടിരിക്കുന്ന ചിത്രമായ ആടു ജീവിതത്തിലെ ഗാനങ്ങളും വളരെ വലിയ പ്രേക്ഷകശ്രദ്ധയാണ് ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്തത് .പ്രശസ്ത നോവലിസ്റ്റായ ബെന്യമിന്‍റെ ‘ആടുജീവിതം’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ സിനിമയാണ് ആടുജീവിതം.എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ എന്ന ഗാനമാണ് ഇപ്പോൾ പുതിയതായി പുറത്ത് വിട്ടിട്ടുള്ളത്.ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചം എന്നതാണ് പ്രേക്ഷകരുടെ അഭിപ്രായം.

Advertisements

മണലാരണ്യത്തിൽ പെട്ടു പോകുന്ന നജീബ് എന്ന പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ബോഡി വെയിറ്റ് കുറച്ചത് ആരാധകർക്കിടയിൽ വളരെ വലിയ ചർച്ചക്കാണ് ഇടയാക്കിയത്. പൃഥ്വിരാജിനെ കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഗോകുൽ,ജിമ്മി ജീൻ ലൂയിസ്, നായികയായി എത്തിയ അമലാപോൾ എന്നിവരാണ്.

ഇവരെ കൂടാതെ റിക്കാബി,താലിബ് അൽ ബലൂഷി എന്നീ അറബ് അഭിനേതാക്കളും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നു. ചിത്രത്തിന്‍റെ ശബ്ദ മിശ്രണം നടത്തിയിട്ടുള്ളത് ഓസ്കാർ ജേതാവ് കൂടിയായ റസൂൽ പൂക്കുട്ടിയാണ്. മലയാളത്തിൽ നിന്നും അതിവേഗ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന രീതിയിലും ആട് ജീവിതം ഇപ്പോഴും വിജയകരമായ യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്.

Advertisements
Advertisements