ഇഷ്ട നായികാ കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ്, മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ!

8
Advertisements

മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച കഥകളും കഥാപാത്രങ്ങളും സമ്മാനിച്ച പ്രിയ നടനാണ് ശ്രീനിവാസൻ. അസുഖത്തെ തുടർന്ന് അദ്ദേഹമിപ്പോൾ സിനിമയിൽ നിന്നും കുറച്ച് മാറിനിൽക്കുകയാണെങ്കിലും സിനിമ മേഖലയിലെ അനുഭവങ്ങളും, കഥകളുമെല്ലാം താരം ഇന്റർവ്യൂകളിൽ തുറന്നു പറയാറുണ്ട്. ഇവയിൽ ചിലതെങ്കിലും പ്രേക്ഷകർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ച നായികാ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ.

മലയാളത്തിന്റെ പ്രിയ സംവിധായകനായ സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരോടൊപ്പമെല്ലാം ചേർന്ന് മികച്ച സിനിമകൾ സമ്മാനിക്കാൻ ശ്രീനിവാസന് കഴിഞ്ഞു. കൂടാതെ മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് സിനിമകളായ വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശ്രീനിവാസൻ തന്റെ ഇഷ്ട നായിക കഥാപാത്രമായി പറഞ്ഞ പേര് ഉർവശിയുടേതാണ്.

Advertisements

അഭിനയത്തിന്റെ കാര്യത്തിൽ ഉർവശി തന്നെയാണ് എന്നും ഏറ്റവും മികച്ചത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പൊന്മുട്ടയിടുന്ന താറാവ്, തലയിണ മന്ത്രം എന്നീ ചിത്രങ്ങളിൽ ഇവർ ചേർന്ന് സമ്മാനിച്ച അഭിനയ മുഹൂർത്തങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല. എന്തായാലും മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ച മനോഹരമായ കഥാപാത്രങ്ങളുടേതു പോലെ തന്നെ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിക്കുകയാണ് മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനുമിപ്പോൾ.

Advertisements