ആടുജീവിതം താൻ ചെയ്യാനിരുന്ന സിനിമ, ലാൽ ജോസ്!

6
Advertisements

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രിയ സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും മലയാളി പ്രേക്ഷകർക്കിടയിൽ വളരെ വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ലാൽ ജോസിന്റെ വാക്കുകളാണ്.

മലയാളത്തിൽ മികച്ച ദൃശ്യാനുഭവം സമ്മാനിച്ച ആടുജീവിതം താൻ ചെയ്യാനിരുന്ന സിനിമ ആയിരുന്നു എന്നും എന്നാൽ പിന്നീടത് ബ്ലസിക്ക് വീട്ടുന നൽകുകയായിരുന്നുവെന്നും ലാൽ ജോസ് പറയുന്നു. തന്റെ മനസ്സിൽ ഇത്തരത്തിലുള്ള ഒരു പ്ലാൻ നിലവിലുള്ളപ്പോൾ തന്നെ ഇതുമായി സാമ്യമുള്ള ഒരു കഥ ബ്ലെസ്സിയുടെ കൈവശവും ഉണ്ടായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്.

Advertisements

മലയാളത്തിലെ എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ബ്ലെസ്സി ഈയൊരു സിനിമ സംവിധാനം ചെയ്തിട്ടുള്ളത്.അതുമായി ബന്ധപ്പെട്ട് ബെന്യാമിൻ അടുത്തിടെ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. അതായത് അറബിക്കഥ എന്ന സിനിമ എടുത്തത് കൊണ്ടാണ് ആടുജീവിതം ലാൽ ജോസ് സിനിമയാക്കാതെ ഇരുന്നത് എന്ന്.

എന്നാലത് ബെന്യാമിന്റെ ഓർമ്മ പിശക് മാത്രമായിരിക്കും എന്നാണ് ലാൽ ജോസ് വ്യക്തമാക്കുന്നത്. എന്തായാലും ആടുജീവിതം സിനിമയാക്കുന്നതിനായി അദ്ദേഹം ബെന്യാമിനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു എന്നതാണ് ലാൽ ജോസിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

Advertisements
Advertisements