Home ENTERTAINMENT എം എ നിഷാദിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു!

എം എ നിഷാദിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു!

മലയാളത്തിൽ നിരവധി സിനിമകൾ സംവിധാനം ചെയ്ത നടനും, സംവിധായകനുമായ എം എ നിഷാദിന്റെ പുതിയ സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. അദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിട്ടുള്ളത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് ‘ഒരു അന്വേഷണത്തിന്റെ തുടക്കം ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു എം. എ നിഷാദ് തന്റെ പുതിയ ചിത്രത്തെ പറ്റിയുള്ള പ്രഖ്യാപനം നടത്തിയത്. അന്ന് തന്നെ അദ്ദേഹം സിനിമ,തന്റെ അച്ഛനും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം. കുഞ്ഞു മൊയ്തീന്റെ കേസ് ഡയറിയിൽ നിന്നും എടുത്ത കഥയാണ് എന്ന സൂചനകൾ നൽകിയിരുന്നു.

ദുർഗ്ഗാ കൃഷ്ണ, ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്,സുധീഷ്,ബാബു നമ്പൂതിരി,സുധീർ കരമന,കലാഭവൻ നവാസ് എന്നിങ്ങനെ ഒരു നീണ്ട താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വളരെ ലളിതമായ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ പൂജ നടന്നത്. പിന്നീട് സിനിമയിലെ പ്രധാന നടീ നടൻമാർ അണിനിരക്കുന്ന ഒരു സീനും ഷൂട്ട് ചെയ്തു. ബെൻസി പ്രൊഡക്ഷന്സിന്റെ ബാനറിൽ കെ. വി അബ്ദുൾ നാസാറാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.പ്രഭാവർമ്മയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.മലയാളത്തിലെ ഒരു നീണ്ട താര നിര തന്നെ അണിനിരക്കുന്ന ചിത്രം വ്യത്യസ്ത ഒരു ദൃശ്യനുഭവം തന്നെയായിരിക്കും മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് തന്നെ പ്രതീക്ഷിക്കാം.

Exit mobile version