Home NEWS UPDATES ആലപ്പുഴയിൽ സഹോദരിയെ കൊന്ന് കുഴിച്ചു മൂടി …

ആലപ്പുഴയിൽ സഹോദരിയെ കൊന്ന് കുഴിച്ചു മൂടി …

ആലപ്പുഴയിൽ സഹോദരിയെ കൊന്ന് കുഴിച്ചു മൂടി …സഹോദരിയെ കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയതായി സംശയം. സംഭവത്തിൽ സഹോദരൻ ബെന്നിയെ കസ്റ്റഡിയിലെടുത്തു. വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്.ബന്ധുക്കളും മറ്റും തിരയുന്നതിനിടയിൽ, സംശയം തോന്നിയാണ് പോലീസിൽ അറിയിച്ചത് തർക്കത്തിനിടയിൽ റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു സഹോദരൻ ബെന്നി (63) വെളിപ്പെടുത്തിയതായി വിവരം.

ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശപ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. വടക്കുംപറമ്പിൽ റോസമ്മയ്ക്കു (61) വേണ്ടിയാണു തിരച്ചിൽ നടക്കുന്നത്.

Exit mobile version