വനിത ഫിലിം അവാർഡ് വേദിയിൽ തകർപ്പൻ ഡാൻസുമായി മോഹൻലാൽ, വീഡിയോ ഷെയർ ചെയ്ത് ഷാരൂഖ് ഖാൻ!

10
Advertisements

മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ എക്കാലത്തും ഒരേ രീതിയിൽ സ്വീകാര്യത ലഭിക്കുന്ന താരമാണ് മോഹൻലാൽ. അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല പാട്ടിന്റെ കാര്യത്തിലും, അവതരണത്തിന്റെ കാര്യത്തിലും, എഴുത്തിന്റെ കാര്യത്തിലും ഇപ്പോഴിതാ ബറോസിലൂടെ സംവിധായകൻ എന്ന നിലയിലും തന്റേതായ ഇടം ഉറപ്പിച്ച നടനാണ് മോഹൻലാൽ. എപ്പോഴും പ്രസന്ന മുഖത്തോട് കൂടി മാത്രം കാണുന്ന മോഹൻലാൽ സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ മറ്റൊരാളായി മാറുമെന്ന് പലരും പറയാറുണ്ട്.

അത്തരത്തിലുള്ള ഒരു ദൃശ്യാനുഭവം തന്നെയായിരുന്നു മോഹൻലാൽ വനിതാ ഫിലിം അവാർഡ് വേദിയിൽ കാഴ്ചവച്ചത്. ഈയൊരു പ്രകടനത്തിന് മുന്നോടിയായി മോഹൻലാൽ പ്രാക്ടീസ് ചെയ്യുന്ന വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരുന്നു.ഇപ്പോഴിതാ ലേറ്റസ്റ്റ് ഡാൻസ് വീഡിയോ ആണ് എക്സ് വഴി വൈറലായി കൊണ്ടിരിക്കുന്നത്. ഡാൻസിന്റെ വീഡിയോ ക്ലിപ്പ് അത്ര ക്ലിയർ അല്ല എങ്കിലും സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഈയൊരു വീഡിയോയുടെ കീഴിൽ ട്വീറ്റ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസം ഷാരൂഖാൻ ഈയൊരു പ്രായത്തിലും ഇങ്ങിനെ ഡാൻസ് ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചു കൊണ്ടാണ് മോഹൻലാലിന്റെ ഈയൊരു വൈറൽ ഡാൻസ് ക്ലിപ്പിന് കീഴിൽ കമന്റ് ചെയ്തിട്ടുള്ളത്. ഒപ്പം താരം വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisements
Advertisements